എംഎന്‍എസ് നേതാവ് രാജ് താക്കറേ മറ്റുള്ളവരുടെ വിവാഹത്തിന് ഡാന്‍സ് കളിക്കുകയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ബിജെപിയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കുമെതിരെ താക്കറേ ശക്തമായ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലായിരുന്നു ഫഡ്‌നാവിസിന്റെ പ്രതികരണം.
മഹാരാഷ്ട്രയില്‍ വരള്‍ച്ച രൂക്ഷമാണെന്നും ചില മേഖലകള്‍ വെള്ളത്തിന് വേണ്ടി യുദ്ധം ചെയ്യുന്ന സ്ഥിതിയിലാണെന്നും എന്നാല്‍ ഗോദാവരിയിലെ വെള്ളം ഗുജറാത്തിലേക്ക് കടത്താന്‍ മോദിയും ഫഡ്‌നാവിസും ഗൂഢാലോചന നടത്തുകയാണെന്നുമായിരുന്നു താക്കറേയുടെ വിര്‍ശനം. എന്നാല്‍ താക്കറേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിനാല്‍ തെളിവൊന്നുമില്ലാതെ എന്തും വിളിച്ചുപറയാന്‍ കഴിയുമെന്ന് ഫഡ്‌നാവിസ് പറഞ്ഞു.
താന്‍ പറിച്ചുനടപ്പെട്ട മുഖ്യമന്ത്രിയാണെന്നാണ് താക്കറേ പറയുന്നതെന്നും ശരിയാണ് മഹാരാഷ്ട്രയിലെ ജനങ്ങളാണ് തന്നെ നട്ടുവളര്‍ത്തിയതെന്നും ഫഡ്‌നാവിസ് വിമര്‍ശനങ്ങളോട് പ്രതികരിച്ചു. അതേ ജനങ്ങള്‍ തന്നെയാണ് താക്കറേയുടെ രാഷ്ട്രീയവധം നടത്തി വീട്ടിലിരുത്തിയതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി പരിഹസിച്ചു. മഹാരാഷ്ട്രയില്‍ നിന്ന് ഗുജറാത്തിന് ജലം നല്‍കാനുള്ള നായര്‍ പാര്‍ കരാര്‍ ഉണ്ടാക്കിയത് മുന്‍ മുഖ്യമന്ത്രി അശോക് ചവാനാണെന്നും മഹാരാഷ്ട്രക്ക് അവകാശപ്പെട്ട ജലം ഉറപ്പാക്കിയാണ് പദ്ധതിയെന്നും ഫഡ്‌നാവിസ് രാജ് താക്കറേയ്ക്ക് മറുപടി നല്‍കി
Post Your Comments