കല്‍പറ്റ: വയനാട്ടിലെ എല്‍ഡിഎഫ്-എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സ്ഥാനാര്‍ത്ഥികളെ തട്ടിക്കൊണ്ടു പോകാനോ പ്രചാരണ സ്ഥലത്ത് മാവോയിസ്റ്റുകള്‍ ആക്രമണം നടത്താനോ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതുകൊണ്ട് വനത്തോട് ചേര്‍ന്ന് കിടക്കുന്ന മേഖലകളില്‍ സ്ഥാനാര്‍ഥികള്‍ പ്രചാരണം നടത്തുമ്പോള്‍ പ്രത്യേക സുരക്ഷ ഉറപ്പാക്കണം എന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്നുള്ള സുരക്ഷയെ മുന്‍ നിര്‍ത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിപി സുനീര്‍, എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി എന്നിവരുടെ സുരക്ഷ ശക്തമാക്കാനാണ് നിര്‍ദേശം. ഇരുവര്‍ക്കും ഉടനെ പേഴ്‌സണല്‍ ഗണമാന്‍മാരെ നിയമിക്കും. ഇതോടൊപ്പം വനാതിര്‍ത്തികളിലെ പ്രചരണത്തിന് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്താനും പോലീസ് തീരുമാനിച്ചു.
അതേസമയം തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ട് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനവുമായി മോവോയിസ്റ്റുകളുടെ പേരില്‍ പലയിടങ്ങളിലും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Post Your Comments