Election NewsIndiaElection 2019

പൂര്‍ണ്ണമല്ലാത്ത ഒരു വാചകം മാത്രം അടര്‍ത്തിയെടുത്തു പ്രസ്താവന വളച്ചൊടിച്ചെന്ന് മനേക ഗാന്ധി

സുല്‍ത്താന്‍പുര്‍ ജില്ലാ മജിസ്ട്രേറ്റ് മനേകയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി : പ്രസ്താവന വിവാദമായ പശ്ചാത്തലത്തില്‍ ന്യായീകരണവുമായി കേന്ദ്ര മന്ത്രി മനേകാ ഗാന്ധി. തന്റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്നും പൂര്‍ണ്ണമല്ലാത്ത ഒരു വാചകം മാത്രം അടര്‍ത്തിയെടുത്താണ് വിവാദം ഉയര്‍ത്തിയിരിക്കുന്നതെന്നുമാണ് മനേകയുടെ വിശദീകരണം. തന്റെ പ്രസംഗം പൂര്‍ണ്ണമായും കേള്‍ക്കുകയാണെങ്കില്‍ ഇക്കാര്യം വ്യക്തമാകുമെന്നും കേന്ദ്രമന്ത്രി വിശദീകരിക്കുന്നു.സുല്‍ത്താന്‍പുര്‍ ജില്ലാ മജിസ്ട്രേറ്റ് മനേകയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വമേധയാ ഇടപെട്ടതിന് പിന്നാലെയായിരുന്നു നടപടി.ജനങ്ങളുടെ സ്നേഹവും സഹകരണവും കൊണ്ട് ഞാന്‍ വിജയിച്ചു വരികയാണ്.. പക്ഷെ എന്റെ വിജയം മുസ്ലിങ്ങളുടെ പിന്തുണ ഇല്ലാതെയാണെങ്കില്‍ എനിക്ക് അത് നന്നായി തോന്നില്ല.. അതോടെ ഹൃദയം കഠിനമാകും.. അങ്ങനെ വന്നാല്‍ പിന്നീട് നിങ്ങള്‍ ജോലി തേടി എന്റെ അടുത്ത് വന്നാല്‍ ഞാനും കരുതും എന്തിനാണ് സഹായിക്കുന്നത്.. സത്യത്തില്‍ ജോലിയും ഒരു കരാര്‍ തന്നെയല്ലേ’ എന്നായിരുന്നു മാധ്യമങ്ങളിൽ പ്രചരിച്ചത്.ഇതിനെതിരെയാണ് മനേക ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button