തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സമയത്ത് എൻഎസ്എസ് ശത്രുത പുലര്‍ത്തുമെന്ന് കരുതുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്‍.എസ്.എസുമായി സി.പി.എമ്മിന് ഒരു പ്രശ്‌നവുമില്ല.അതുകൊണ്ട് എന്‍.എസ്.എസ് പ്രവർത്തകർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. എന്‍.എസ്.എസ് ഇപ്പോള്‍ എടുത്തിരിക്കുന്ന പരസ്യമായ നിലപാട് സ്വാഗതാര്‍ഹമാണെന്നും കോടിയേരി പറഞ്ഞു.
സമദൂര സമീപനമാണു ഞങ്ങള്‍ സ്വീകരിക്കുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനം സ്വാഗതാർഹമാണെന്ന് കോടിയേരി പറഞ്ഞു.ശബരിമല വിഷയത്തില്‍ എന്‍.എസ്.എസിനു നേരത്തെ തന്നെ ഒരു നിലപാട് ഉണ്ടായിരുന്നു. ആ നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സ്ഥിതി മാത്രമേ എന്‍.എസ്.എസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളൂ. കോണ്‍ഗ്രസോ ബി.ജെ.പിയോ സുപ്രീംകോടതിയില്‍ കേസ് നടത്തി വന്ന 12 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ഇപ്പോള്‍ അവര്‍ ഉന്നയിക്കുന്ന പ്രശ്നം ഉന്നയിക്കാന്‍ തയാറായിട്ടില്ല.
സിപിമ്മിന് ഒരിക്കലും അവരോട് ശത്രുതയില്ല. ഒരു നിലപാട് പറഞ്ഞാല്‍ ഉറച്ചു നില്‍ക്കുന്നത് തെറ്റല്ല. അവരാ നിലപാടില്‍ നില്‍ക്കട്ടെ. ഇപ്പോള്‍ സുപ്രീം കോടതിയില്‍ അവര്‍ റിവ്യൂ ഹര്‍ജി കൊടുത്തിട്ടുണ്ട്. റിവ്യൂ ഹര്‍ജി എന്താണ് തീരുമാനിക്കുന്നത് അതുപോലെ കാര്യങ്ങള്‍ നീക്കാനാണ് സർക്കാരിന്റെ തീരുമാനമെന്ന് കോടിയേരി പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.
Post Your Comments