Election NewsElection 2019

തൃശൂരിൽ താര പ്രചാരകർ എത്തുന്നതിന്റെ ചെലവ് സ്ഥാനാർത്ഥിയുടെ കണക്കിൽ ഉൾപ്പെടുത്തണമെന്നു കമ്മീഷൻ, ഞങ്ങൾ സ്വന്തം ചിലവിൽ പോകുമെന്ന് നടി ലക്ഷ്മി പ്രിയ

താരങ്ങൾ പ്രചരണത്തിനെത്തുന്നുണ്ടെങ്കിൽ പട്ടിക നൽകണമെന്ന് തൃശ്ശൂരിലെ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. സൂപ്പർ താരം സുരേഷ് ഗോപി സ്ഥാനാർത്ഥിയാകുന്ന മണ്ഡലത്തിൽ സ്ഥാനാർത്ഥി പ്രതിനിധികളും കലക്ടർ ടി.വി അനുപമയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ചേർന്ന യോഗത്തിൽ ആയിരുന്നു ഈ തീരുമാനം. താര പ്രചാരകർ എത്തുന്നതിന്റെ ചെലവ് സ്ഥാനാർത്ഥിയുടെ കണക്കിൽ ഉൾപ്പെടുത്തണമെന്നും വോട്ടെടുപ്പ് ദിവസത്തേയും ചെലവ് സ്ഥാനാർത്ഥികളുടെ കണക്കിൽ പെടുത്തണമെന്നും ആയിരുന്നു ഈ യോഗത്തിലെ തീരുമാനം.

എന്നാൽ മറ്റു മണ്ഡലങ്ങളിൽ ഇത്തരം ഒരു നിബന്ധന ഉള്ളതായി റിപ്പോർട്ട് ഇല്ല. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണ് ഉള്ളത്. ഇതിനെതിരെ താരങ്ങളും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. നടി ലക്ഷ്മി പ്രിയ തന്റെ സ്വന്തം ചിലവിൽ സുരേഷ് ഗോപിയുടെ പ്രചാരണത്തിന് പോകുമെന്ന് വെളിപ്പെടുത്തി കഴിഞ്ഞു. ഇത്തരം ഒരു വാർത്തയുടെ അടിയിൽ കമന്റ് ആയാണ് ലക്ഷ്മി പ്രിയ ഇത് ഇട്ടിരിക്കുന്നത്.

‘ഞാൻ പോകും പ്രചാരണത്തിന്…. എന്റെ കാറിൽ…. ഈ ശനിയാഴ്ച.. ത്രിശൂർ എന്റെ കൂടി മണ്ഡലം ആണ്…. ഞങ്ങൾ കുടുംബ സമേതം വോട്ടുo ചെയ്യും’ എന്നാണ് ലക്ഷ്മി പ്രിയയുടെ കമന്റ്. ഇത് ഇതിനകം വൈറലായിക്കഴിഞ്ഞു. ഇത് കൂടാതെ നടി ടിടി ഉഷയും സ്വന്തം ചിലവിൽ പ്രചാരണത്തിന് പോകുമെന്ന് വ്യക്തമാക്കി കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button