ചിന്ദ്വാര: മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റേയും മകനെ നകുലിന്റേയും സ്വത്തുവിവരങ്ങളുടെ കണക്ക് പുറത്ത്. മധ്യപ്രദേശിലെ ചിന്ദ്വാരയില് ലോക്സഭ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നകുല്‍ തെരഞ്ഞെടുപ്പ് കമ്മീഷനു സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തുവിവരം വെളിപ്പെടുത്തിയിരിക്കുന്നത്. 660 കോടി രൂപയുടെ ആസ്തിയാണ് നകുലിനുള്ളത്. അതേസമയം മാതാപിതാക്കളുടെ ആസ്തിയേക്കാള്‍ അഞ്ചിരട്ടി കൂടുതലാണ് നകുലിന്റേത്.
ബസിനസ്സ് രംഗത്തു നിന്നാണ് നകുല്‍ രാഷ്ട്രീയ രംഗപ്രവേശനം ചെയ്യുന്നത്. . ഭാര്യ പ്രിയയ്ക്ക് 2.3 കോടി രൂപയുടെ സ്വത്തുക്കളുണ്ട്. അതേസമയം ഇരുവരുടേയും പേരില്‍ കാറില്ല. 896 ഗ്രാം സ്വർണം, 7.6 കിലോഗ്രാം വെള്ളി, 147.5 കാരറ്റ് വജ്രം എന്നിവയാണ് നകുലിന്റെ കൈവശമുള്ള വിലപിടിച്ച വസ്തുക്കളുടെ കണക്ക്. ഭാര്യയുടെ കൈവശമുള്ള ആഭരണങ്ങള്‍ക്ക് ഏകദേശ 57 ലക്ഷം രൂപയാണ് വില.
അതേസമയം 124 കോടി രൂപയാണ് കമൽനാഥ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയ ആസ്തി.
Post Your Comments