കൊല്ലം: കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി പങ്കെടുക്കാനിരുന്ന തെരഞ്ഞെടുപ്പ് കൺവെൻഷന് അനുമതിയില്ല. ഈ മാസം 16ന് പത്തനാപുരത്ത് സെന്‍റ് സ്റ്റീഫന്‍സ് സ്കൂൾ ഗ്രൗണ്ടിൽ നടത്താനിരുന്ന സമ്മേളനത്തിനാണ് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ അനുമതി നിഷേധിച്ചത്. ഇവിടം പോളിംഗ് സ്റ്റേഷന്‍ ആണെന്നും 16 ന് പരിശീലന പരിപാടി വച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജില്ലാ ഭരണകൂടത്തിന്‍റെ നടപടി. അതോടൊപ്പം തന്നെ റൂറല്‍ ജില്ലാ പൊലീസിന്‍റെ റിപ്പോര്‍ട്ടും പ്രതികൂലമായതിനാൽ പത്തനാപുരത്ത് തന്നെ മറ്റൊരു വേദി കണ്ടെത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.
Post Your Comments