ന്യൂഡല്‍ഹി•നരേന്ദ്ര മോദി സര്‍ക്കാരിന് ഒരവസരം കൂടി നല്‍കണമെന്ന് 46% പേര്‍ അഭിപ്രായപ്പെടുന്നതായി സി.എസ്.ഡി.എസ്-ലോക്നീതി സര്‍വേ. 36% പേര്‍ മോദി സര്‍ക്കാരിന് ഒരു അവസരം കൂടി നല്‍കണമെന്ന് ചിന്തിക്കുന്നവരാണ്. 18% പേര്‍ ഈ ചോദ്യത്തോട് പ്രതികരിച്ചില്ല.
ഹിന്ദുക്കളില്‍ 51% പേര്‍ മോദി സര്‍ക്കാരിന് ഒരവസരം കൂടി നല്‍കണമെന്ന് അഭിപ്രായപ്പെടുന്നവരാണ്. 31% പേര്‍ മറിച്ച് അഭിപ്രായപ്പെടുന്നു. 18% പേര്‍ പ്രതികരിച്ചില്ല.
മുസ്ലിങ്ങളില്‍ 26% മോദി സര്‍ക്കാര്‍ വീണ്ടും വരണമെന്ന് ചിന്തിക്കുന്നവരാണ്. 56% പേര്‍ ഒരവസരം കൂടി നല്‍കേണ്ടതില്ല എന്ന് അഭിപ്രായപ്പെടുന്നു. 18% പേര്‍ പ്രതികരിച്ചില്ല.
ക്രൈസ്തവരില്‍ 20% പേര്‍ മോദിയ്ക്ക് ഒരു അവസരം കൂടി നല്‍കണമെന്ന് അഭിപ്രായപ്പെടുമ്പോള്‍ 62% പേര്‍ മറിച്ച് അഭിപ്രായപ്പെടുന്നു. 18% പേര്‍ പ്രതികരിച്ചില്ല.
സിഖുകാരില്‍ 21% മോദി സര്‍ക്കാരിന് ഒരവസരം കൂടി നല്‍കാമെന്ന അഭിപ്രയക്കാരാണ്. എന്നാല്‍ 68% പേര്‍ മോദി മോദി സര്‍ക്കാരിന് ഒരവസരം കൂടി നല്‍കേണ്ടതില്ലെന്ന് അഭിപ്രായപ്പെടുന്നു. 10% പേര്‍ക്ക് അഭിപ്രായമൊന്നുമില്ല.
മറ്റുള്ളവരില്‍ 35% പേര്‍ മോദി സര്‍ക്കാര്‍ വീണ്ടും വരണമെന്ന് പറയുമ്പോള്‍ 41% പേര്‍ വീണ്ടും മോദി സര്‍ക്കാര്‍ വേണ്ടെന്ന് പറയുന്നു. 24% പേര്‍ പ്രതികരിക്കുന്നില്ല.
അതേസമയം, ദേശീയതലത്തില്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയ്ക്ക് മുന്‍തൂക്കം ലഭിക്കുമെങ്കിലും ഭൂരിപക്ഷം ഉറപ്പില്ലെന്ന് സര്‍വേ പറയുന്നു. കഴിഞ്ഞതവണ 336 സീറ്റുകള്‍ നേടിയ എന്‍.ഡി.എയ്ക്ക് ഇത്തവണ 263 മുതല്‍ 283 സീറ്റുകള്‍ വരെയേ ലഭിക്കാനിടയുള്ളൂ. കഴിഞ്ഞതവണ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയ ബി.ജെ.പിയ്ക്ക് ഇത്തവണ 222 മുതല്‍ 232 സീറ്റുകള്‍ വരെയാണ് സര്‍വേ പ്രവചിക്കുന്നത്. 2014 ല്‍ ബി.ജെ.പി ഒറ്റയ്ക്ക് 283 സീറ്റുകളാണ് നേടിയത്.
യു.പി.എയ്ക്ക് 115 മുതല്‍ 135 സീറ്റുകള്‍ വരെയാണ് സര്‍വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് മാത്രമായി 74 മുതല്‍ 84 സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്ന് സര്‍വേ പറയുന്നു. ബി.എസ്.പി സഖ്യത്തിന് 37 മുതല്‍ 47 സീറ്റുകള്‍ വരെയും ഇടതിന് 5 മുതല്‍ 15 സീറ്റുകള്‍ വരെയും മറ്റുള്ളവര്‍ക്ക് 88 മുതല്‍ 98 സീറ്റുകള്‍ വരെയും സര്‍വേ പ്രവചിക്കുന്നു.
കേരളത്തില്‍, ഇടതുമുന്നണി 6 മുതല്‍ 14 സീറ്റുകള്‍ വരെ നേടുമെന്ന് സര്‍വേ പറയുന്നു. യു.പി.എയ്ക്ക് 5 മുതല്‍ 13 സീറ്റുകള്‍ വരെ ലഭിക്കാം. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയ്ക്ക് പൂജ്യം മുതല്‍ 2 സീറ്റുകള്‍ വരെ നേടിയേക്കാമെന്നും സര്‍വേ പറയുന്നു.എല്‍.ഡി.എഫിന് 38% വരെ വോട്ടു ലഭിക്കാം. യു.പി.എയ്ക്ക് 34% വോട്ടുകളാണ് പ്രതീക്ഷിക്കുന്നത്. എന്‍.ഡി.എയ്ക്ക് 18% വരെ വോട്ടുവിഹിതം ലഭിച്ചേക്കാമെന്നും സര്‍വേ കണക്കുകൂട്ടുന്നു.
Post Your Comments