കോഴിക്കോട് : ഒളിക്യാമറ വിവാദത്തിൽപ്പെട്ട കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥി എം.കെ രാഘവനെതിരെ വീണ്ടും പരാതി.നാമനിർദേശ പത്രികയിൽ വിവരങ്ങൾ ഒളിപ്പിച്ചുവെച്ചെന്നാണ് പരാതി.രാഘവൻ പ്രസിഡന്റായിരുന്ന സൊസൈറ്റിയിലെ വിവങ്ങൾ മറച്ചുവെച്ചുവെന്നാണ് പരാതി. എൽഡിഎഫാണ് പരാതി നൽകിയിരിക്കുന്നത്.
ഇരിക്കൂറിലെ സൊസൈറ്റിൽ റവന്യൂ റിക്കവറി നേരിടുന്നതായി പ്രകടനപത്രികയിൽ പറഞ്ഞിരുന്നില്ല. ഇത് തെരഞ്ഞെടുപ്പിലെ ചട്ടലംഘനമാണെന്ന് പരാതിയിൽ പറയുന്നു. പി. എ മുഹമ്മദ് റിയാസാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുന്നത്.
Post Your Comments