ലക്നൗ: ബിജെപിയുടെ കീഴിലുള്ള മോദി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണത്തെ പ്രശംസിച്ച് വരുണ്‍ ഗാന്ധി. ഉത്തര്‍പ്രദേശിലെ പിലിബിത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു വരുണ്‍ മോദിയെ വാനോളം പുകഴ്ത്തിയത്. മറ്റൊരു പ്രധാനമന്ത്രിയുടെ ഭരണത്തിന് കീഴിലും രാജ്യം ഇത്രയും പുരോഗതി കൈവരിച്ചിട്ടില്ലെന്നും, രാജ്യത്തിന് വേണ്ടിയാണ് മോദി ജീവിക്കുന്നതെന്നും രാജ്യത്തിന് വേണ്ടി മരിക്കാനും
അദ്ദേഹം തയ്യാറാണെന്നും വരുണ്‍ ഗാന്ധി പറഞ്ഞു.
സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തില്‍ നിന്നാണ് മോദിജി പ്രധാനമന്ത്രി പദവിയിലേക്കെത്തിയത്. ആത്മാര്‍ഥമായി പറഞ്ഞാല്‍ എന്റെ കുടുംബത്തില്‍ നിന്നുള്ള പ്രധാനമന്ത്രിമാരുടെ കീഴില്‍ കൈവരിക്കാതിരുന്ന പുരോഗതിയാണ് മോദിജിയുടെ ഭരണത്തില്‍ രാജ്യത്തിനുണ്ടായതെന്നും വരുണ്‍ പറഞ്ഞു.
അഞ്ച് കൊല്ലത്തിനിടയില്‍ യാതൊരു അഴിമതിയാരോപണവും മോദിയ്ക്ക് നേരിടേണ്ടി വന്നിട്ടില്ല. രാജ്യത്തെ കുറിച്ചാണ് മോദിയുടെ ആശങ്കയെന്നും വരുണ്‍ പറഞ്ഞു. കുടുംബം ഇല്ലാത്ത ഒരാള്‍ ആര്‍ക്ക് വേണ്ടിയാണ് അഴിമതി നടത്തേണ്ടതെന്നും മോദിയ്ക്ക് അതിന്റെ ആവശ്യകതയില്ലെന്നും വരുണ്‍ പറഞ്ഞു.
Post Your Comments