
ചെന്നൈ: മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുമെന്ന് തമിഴ്‌നാട് സി.പി.എം. പ്രകടനപത്രിക. നേരത്തെ ഡി എം കെയും ഇതേ വാഗ്ദാനമായിരുന്നു തെരഞ്ഞെടുപ്പ് പത്രികയിൽ നൽകിയത്. അതിനു പിന്നാലെയാണ് സിപിഎമ്മിന്റെ വിവാദ പ്രകടന പത്രിക. തങ്ങളുടെ സ്‌ഥാനാര്‍ഥികള്‍ ജയിച്ചാല്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്നാണ് സി.പി.എം. തെരഞ്ഞെടുപ്പ് വാഗ്‌ദാനം. ഇന്നലെ ചെന്നൈയില്‍ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി കെ. ബാലകൃഷ്‌ണനാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
മോദി സര്‍ക്കാരിനെ താഴെയിറക്കുകയാണ് പ്രാഥമിക ലക്ഷ്യമെന്നു പ്രകടനപത്രിക പറയുന്നു. പാര്‍ലമെന്റില്‍ സി.പി.എമ്മിന്റെ അംഗബലം വര്‍ധിപ്പിക്കുക, കേന്ദ്രത്തില്‍ മതേതര സര്‍ക്കാരിനെ അധികാരത്തിലേറ്റുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങള്‍. എം.എസ്. സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പിലാക്കുമെന്നും സംസ്‌ഥാനത്തെ സ്‌കൂളുകളില്‍ തമിഴ് വിദ്യാഭ്യാസം നിര്‍ബന്ധമാക്കുമെന്നും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും നീറ്റ് പരീക്ഷയുടെ പരിധിയില്‍ നിന്ന് തമിഴനാടിനെ ഒഴിവാക്കുമെന്നും വാഗ്‌ദാനം നല്‍കുന്നുണ്ട്.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ. വരദരാജന്‍, എ. സൗന്ദരരാജന്‍, സംസ്‌ഥാനകമ്മിറ്റി അംഗങ്ങളായ എ. അറുമുഖ നയനാര്‍, കെ. ഉദയകുമാര്‍ എന്നിവരും പങ്കെടുത്തു.
Post Your Comments