എടപ്പാൾ : തെരഞ്ഞെടുപ്പിൽ ഒരാൾക്ക് എത്ര വോട്ട് ചെയ്യാമെന്ന കാര്യത്തിൽ പലർക്കും സംശയമുള്ള കാര്യമാണ്.തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിനൊഴികെ മറ്റെല്ലാത്തിനും ഒരെണ്ണമെന്നാണ് എല്ലാവരുടെയും ചിന്ത. എന്നാൽ, അത്യാവശ്യ ഘട്ടങ്ങളിൽ ഒരാൾക്ക് മൂന്നുവോട്ടുവരെ ചെയ്യാൻ ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയിൽ പറയുന്നുണ്ട്.
സ്വന്തം വോട്ട്, പ്രോക്സി വോട്ട്, വയോധികന്റെയോ അന്ധന്റെയോ വോട്ട് എന്നിങ്ങനെയാണ് ഈ മൂന്നെണ്ണം. നാട്ടിലില്ലാത്ത ഒരു പട്ടാളക്കാരന്റെ വോട്ട് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ചെയ്യാം (പ്രോക്സി വോട്ട്). എന്നാൽ ഇതിനെല്ലാം കൃത്യമായ രേഖകൾ വേണം. വോട്ട് ചെയ്യാനുള്ള അനുവാദം നൽകുന്നത് റിട്ടേണിങ് ഓഫീസറാണ്.
വലതുകൈയിലെ നടുവിരലിൽ മഷി പുരട്ടിയാണ് ഇത് രേഖപ്പെടുത്തുക. പട്ടാളക്കാരന്റെ ഭാര്യയ്ക്ക് അവരുടെ സ്വന്തം വോട്ടുചെയ്യാനായി വീണ്ടും മഷി പുരട്ടും. അത് എല്ലാവർക്കും പുരട്ടുന്നതുപോലെ ഇടതുകൈയിലെ ചൂണ്ടുവിരലിലാവും. ഇനി ഇവരുടെകൂടെ വയോധികരോ കണ്ണുകാണാത്തതോ ആയ അമ്മയോ ബന്ധുക്കളോ ഉണ്ടെങ്കിൽ ആ വോട്ടും ഇവർക്ക് ചെയ്യാം. അപ്പോൾ വലതുകൈയിലെ ചുണ്ടുവിരലിൽ മഷി പുരട്ടിയാണ് അത് രേഖപ്പെടുത്തുക. അപൂർവമായിട്ടാണ് ഈ രീതികൾ നടക്കാറുള്ളത്.
Post Your Comments