അമേത്തി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അമേത്തിയിലെ വോട്ടര്‍മാര്‍ ഉപേക്ഷിക്കണമെന്ന ആഹ്വാനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മണ്ഡലത്തില്‍നിന്നും കാണാതായ എംപിയെ ഉപേക്ഷിക്കണമെന്നാണ് അവർ വ്യക്തമാക്കിയത്. 2019 തെരഞ്ഞെടുപ്പ് നമ്മുടെ കുട്ടികളുടെയും നമ്മുടെ ഗ്രാമങ്ങളുടെയും ഭാവി നിർണയിക്കുന്നതാണ്. ഇന്ത്യയില്‍ അഭിമാനിക്കുന്ന ഇന്ത്യക്കാരുടെ തെരഞ്ഞെടുപ്പാണിത്. കാണാതായ എംപിയുടെ ചങ്ങലകളില്‍നിന്നുള്ള അമേത്തിയുടെ നിങ്ങളുടെ തന്നെയും സ്വാതന്ത്ര്യത്തിന്റെ തെരഞ്ഞെടുപ്പാണിതെന്നും സ്മൃതി ഇറാനി പറയുകയുണ്ടായി.
Post Your Comments