ജയ്പൂര്‍•രാജ്പുത് രാജകുടുംബാംഗവും മുന്‍ ബി.ജെ.പി എം.എല്‍.എയുമായ ദിയാ കുമാരി ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടും. രാജസ്ഥാനിലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാല് സ്ഥാനാര്‍ത്ഥികളുടെ പട്ടിക കൂടി ബി.ജെ.പി ശനിയാഴ്ച പുറത്തിറക്കിയിരുന്നു. ഈ പട്ടികയിലാണ് ദിയ കുമാരിയുടെ പേരുള്ളത്.
രാജ്സമന്ദ് മണ്ഡലത്തില്‍ നിന്നാണ് ദിയാ കുമാരി ജനവിധി തേടുക. സിറ്റിംഗ് എം.പിയായ ഹരിഓം സിംഗ് ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മത്സരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് ദിയയെ മത്സരിപ്പിക്കാന്‍ ബി.ജെ.പി തീരുമാനിച്ചത്. ആദ്യമായാണ് ദിയ ദേശീയ തലത്തില്‍ മത്സരിക്കുന്നത്.
ഏപ്രില്‍ 28 ന് നടക്കുന്ന നാലാംഘട്ടത്തിലാണ് രാജ്സമന്ദ് മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.
സവായ് മധോപൂര്‍ എം.എല്‍.എയായിരുന്ന ദിയാ കുമാരി 2018 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ആശാ ദേവി എന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് ഇവിടെ നിന്നും മത്സരിച്ചത്.
ശനിയാഴ്ച പുറത്തുവിട്ട പട്ടികയോടെ സംസ്ഥാനത്തെ 25 ലോക്സഭാ സീറ്റുകളില്‍ 23 ലും ബി.ജെ.പി സ്ഥാനാര്‍ത്ഥികളായി.
Post Your Comments