ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ഗാന്ധി .
ഗുരുവായ അദ്വാനിയെ വേദിയില്‍ നിന്ന് അപമാനിച്ച് ഇറക്കിവിട്ടയാളാണ് മോദിയെന്നും, അങ്ങനെയുള്ളയാളാണ് ഹിന്ദുധര്‍മ്മത്തെക്കുറിച്ച് പ്രസംഗിക്കുന്നതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ആളുകളെ കൊല്ലുന്നതും ഹിന്ദു ധര്‍മ്മത്തില്‍ പെട്ടതാണോയെന്നും രാഹുല്‍ഗാന്ധി ചോദിച്ചു. മഹാരാഷ്ട്രയില്‍ പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
മറുവശത്ത് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടിലെ പങ്ക് ആരോപിച്ചായിരുന്നു മോദിയുടെ ആക്രമണം. ഇടപാടില്‍ ഗാന്ധി കുടുംബത്തിനും അഹമ്മദ് പട്ടേലിനും പണം നല്‍കിയിട്ടുണ്ടെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ടെന്ന് മോദി പറഞ്ഞു.
Post Your Comments