Election NewsLatest NewsIndiaElection 2019

യുഎഇയുടെ അംഗീകാരം ജനതക്ക് അവകാശപ്പെട്ടത്  ;ശത്രുസംഹാരം നടത്തുന്നത് ഇവിടെ ചിലരുടെ ഉറക്കത്തിന് ഭംഗം വരുത്തുന്നുവെന്നും പ്രധാനമന്ത്രി

ലക്നൗ : യുഎഇയുടെ പുസ്കാരം എന്‍റെ ജനതക്ക് അവകാശപ്പെട്ടതാണെന്ന് പ്രധാന മന്ത്രി മനസ് തുറന്നു. ലോകത്തിന് മുന്നില്‍ രാജ്യത്തിന്‍റെ അഭിമാനം ഉയര്‍ത്താനായത് ജനതയുടെ സഹകരണം ഒന്നുകൊണ്ട് മാത്രമാണെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഒപ്പം പ്രതിപക്ഷത്തിന്‍റെ കണ്ണ് വോട്ടില്‍ മാത്രമാണെന്നും രാജ്യത്തിന് ഭീഷണിയായി നില്‍ക്കുന്നവരെ നിഗ്രഹിക്കുന്നത് ചിലരുടെ ഉറക്കം കെടുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി ഉന്നം വെച്ചു. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

അഞ്ചുവർഷം കാവൽക്കാരനെ പിന്തുണച്ച ജനങ്ങൾക്ക് നന്ദിയുണ്ട്. കോൺഗ്രസ്, സമാജ്‌വാദി പാർട്ടികളെല്ലാം ശത്രുപക്ഷത്തോടൊപ്പമാണ് അണിനിരന്നത്. വോട്ട്ബാങ്കിൽ മാത്രമാണ് രാജ്യത്തെ വിഭജിക്കാൻ കൂട്ടുനിൽക്കുന്ന പ്രതിപക്ഷപാർട്ടികളുടെ കണ്ണ്. ഒരു കുടുംബത്തിന്റെ സ്വാർത്ഥതക്കായി ഗാന്ധിജിയടക്കം പ്രഗൽഭരായ പലനേതാക്കളെയും കോൺഗ്രസ്സ് അവഗണിച്ചു. കുടുബത്തിന്റെ സമൃദ്ധിയും സുരക്ഷയും മാത്രമാണ് ഈ പറഞ്ഞവരുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറ‍ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button