ന്യൂഡൽഹി: തന്റെ പേരിൽ വ്യാജ കത്ത് പ്രചരിപ്പിക്കുന്നതായി മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി. തിരഞ്ഞെടുപ്പിൽ ബിജെപ്പിക്ക് തിരിച്ചടി നേരിടുമെന്ന് അറിയിച്ചു കൊണ്ട് താൻ എൽ കെ അദ്വാനിക്കെഴുതിയത് എന്ന തരത്തിലാണ് സമൂഹ മാദ്ധ്യമങ്ങളിൽ കത്ത് പ്രചരിക്കുന്നത്. വിഷയത്തിൽ അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
എന്നാൽ താൻ ഒരിക്കലും അങ്ങനെ അഭിപ്രായപ്പെട്ടിട്ടില്ലെന്ന് മുരളി മനോഹർ ജോഷി വ്യക്തമാക്കി. കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും യുക്തമായ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി എസ് പിയിലോ എസ് പിയിലോ ചേരാൻ സമ്മർദ്ദം നേരിടുന്നതായും കത്തിൽ പ്രതിപാദിക്കുന്നുണ്ട്.
Post Your Comments