KeralaLatest NewsElection News

ബിന്ദുവിനേയും കനക ദുര്‍ഗയേയും ശബരിമലയില്‍ എത്താന്‍ സഹായിച്ച കൂട്ടായ്മയുടെ വോട്ട് കോണ്‍ഗ്രസ്സിനെന്ന് വെളിപ്പെടുത്തല്‍

ഈ കൂട്ടായ്മയുടേയും ഭാഗമായി നിന്ന സുഹൃത്തുക്കള്‍ ശശി തരൂരിനു വേണ്ടി സമാഹരിച്ചിട്ടുണ്ട്

കൊച്ചി:ശബരിമല ദര്‍ശനത്തിന് യുവതികളെ സഹായിച്ച ഫോസ്ബുക്ക് കൂട്ടായ്മ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സഹായിച്ചുവെന്ന് വെളിപ്പെടുത്തല്‍ ബിന്ദു, കനകദുര്‍ഗ്ഗ എന്നിവര്‍ക്ക് ശബരിമലയില്‍ എത്താന്‍ സഹായങ്ങള്‍ ചെയ്തു നല്‍കിയ നവ്വോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അവരുടെ തന്നെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഈ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ്സിനു വേണ്ടി പരസ്യമായി കേരളത്തിലെമ്പാടും വോട്ടു പിടിക്കാന്‍ കൂട്ടായ്മയിലെ ഭൂരിപക്ഷം പേരും മുന്നിട്ടിറങ്ങി എന്നാണ് ഇവര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് മാത്രം കൃത്യമായി വോട്ട് ചെയ്ത് പോന്നിരുന്ന ആറായിരത്തോളം വോട്ടുകള്‍ കൂട്ടായ്മയുടെ ഭാഗമായവര്‍ ശശിതരൂരിനു വേണ്ടി സമാഹരിച്ചിട്ടുണ്ടെന്നും ഇവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

സി.പി.എമ്മിനെ തോല്‍പ്പിച്ചത് ശബരിമലയല്ല …

കേരളത്തില്‍ നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന കൂട്ടായ്മയുടെ അനുഭവത്തില്‍ നിന്ന് പറയാവുന്ന ഒരു കാര്യമുണ്ട് , കേരളത്തില്‍ സി പി എമ്മിന്റെ പരാജയത്തിനു കാരണം ശബരിമലയല്ല . ഈ കൂട്ടായ്മയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട എല്ലാവരും രാജ്യത്തെ ഹൈന്ദവ വല്‍ക്കരണത്തിനെതിരെ ശക്തമായ നിലപാടുള്ളവരായിരുന്നു . ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നിലപാടിനോട് ശക്തമായി വിയോജിക്കുന്നവരാണെങ്കിലും അഖിലേന്ത്യാ തലത്തിലെ BJP മുന്നേറ്റത്തെ തടയാന്‍ കോണ്‍ഗ്രസിന്റെ സീറ്റ് വര്‍ദ്ധിപ്പിക്കണമെന്നാഗ്രഹിച്ച് കോണ്‍ഗ്രസിനു വേണ്ടി പരസ്യമായി കേരളത്തിലെമ്പാടും വോട്ടു പിടിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട് ഈ കൂട്ടായ്മയിലെ ഭൂരിപക്ഷം പേരും . തിരുവനന്തപുരത്തു മാത്രം കൃത്യമായി ഇടതു പക്ഷത്തിന് വോട്ടു ചെയ്തു പോന്നിരുന്ന ആറായിരത്തോളം വോട്ടുകള്‍ ഈ കൂട്ടായ്മയുടേയും ഭാഗമായി നിന്ന സുഹൃത്തുക്കള്‍ ശശി തരൂരിനു വേണ്ടി സമാഹരിച്ചിട്ടുണ്ട് . പരമ്പരാഗതമായി LDF നു വോട്ടു ചെയ്തു പോന്ന BJP ക്കെതിരായി പുരോഗമന ഇന്ത്യ കെട്ടിപ്പടുക്കാന്‍ നിലപാടുള്ള അനവധിയനവധി പേര്‍ UDF ന് വോട്ട് ചെയ്ത് കോണ്‍ഗ്രസിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഫലം മാത്രമാണ് കേരളത്തിലെ തെരഞ്ഞെടുപ്പു ഫലം …

https://www.facebook.com/navothana.keralam/posts/2300819830183364

shortlink

Related Articles

Post Your Comments

Related Articles


Back to top button