Election NewsKeralaLatest News

സംസ്ഥാനത്ത് മന്ത്രിമാരുടെ മണ്ഡലങ്ങളില്‍ ബിജെപി മുന്നില്‍

തിരുവനന്തപുരം: ബിജെപിക്ക് ആശ്വാസമായി സംസ്ഥാനത്തെ തെരഞ്ഞെടുപ്പു ഫലം. കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെങ്കിലും നിരവധി മണ്ഡലങ്ങളില്‍ വോട്ടു വിഹിതത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാക്കാന്‍ ബിജെപിക്കായിട്ടുണ്ട്. സംസ്ഥാനത്തെ 6 നിയമസഭാ മണ്ഡലങ്ങളില്‍ ലീഡ് നേടാന്‍ ബിജെപിക്കായി. കുമ്മനം രാജശേഖരന്‍ മത്സരിച്ച തിരുവനന്തപുരത്തെ മൂന്നിടങ്ങളില്‍ ബിജെപിയാണ് മുന്നില്‍. വട്ടിയൂര്‍ക്കാവിലും നേമത്തും കഴക്കൂട്ടത്തും കുമ്മനം മുന്നിലാണ്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദരന്റെ മണ്ഡലമാണ് കഴക്കൂട്ടം.

അതേസമയം പാലക്കാട്, അടൂര്‍, തൃശ്ശൂര്‍ നിയമസഭാ ണ്ഡലങ്ങളില്‍ വോട്ട് വിഹിതത്തില്‍ ബിജെപി ഒന്നാമതെത്തി. കൃഷിമന്ത്രി വി.എസ് സുനില്‍ കുമാറിന്റെ മണ്ഡലമാണ് തൃശ്ശൂര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button