Election NewsKeralaLatest NewsElection 2019

തോറ്റാൽ കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷം : പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണൻ

കാസർഗോഡ് : പല ഇലക്ഷനും തോറ്റിട്ടുണ്ട് എന്നാല്‍ തോറ്റാൽ കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷമെന്ന് കോടിയേരി ബാലകൃഷ്ണൻ. ബിജെപി വീണ്ടും അധികാരത്തിൽ വരുന്നത് ദുരന്തമാണ്. ഇത് ഒഴിവാക്കാൻ സിപിഎം ശ്രമങ്ങൾ തുടങ്ങിയതായി കോടിയേരി പറഞ്ഞു.

5 ലോക്സഭാ മണ്ഡലങ്ങളിൽ കോണ്‍ഗ്രസ് ബിജെപി ധാരണയുണ്ടായിട്ടുണ്ട്. ബിജെപിയുടെ വോട്ട് ബിജെപിക്ക് തന്നെ ചെയ്താൽ ഇടതിന് നല്ല ഫലം കിട്ടും. എക്സിറ്റ് പോൾ ഫലങ്ങൾക്ക് യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലെന്നും മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിൽ ഇടപെട്ടുവെന്നും കോടിയേരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button