Latest NewsElection NewsKerala

കള്ളവോട്ട് ; സംസ്ഥാനത്ത് നാല് ബൂത്തുകളിൽ റീപോളിംഗ്

കാസർകോട് : ലോക്സഭ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നുവെന്ന് കണ്ടെത്തിയ കാസർകോട് മണ്ഡലത്തിലെ നാല് ബൂത്തുകളിൽ റീപോളിംഗ് നടത്തും. കല്യാശ്ശേരി,പയ്യന്നൂർ നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് റീപോളിംഗ് നടത്തുക..കല്യാശ്ശേരിയിലെ 19,69,70 നമ്പർ ബൂത്തുകളിലും പയ്യന്നൂരിലെ 48ാംമത് ബൂത്തിലുമാണ് റീപോളിംഗ് നടത്തുന്നത്.റീപോളിംഗ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപനം നടത്തും.

എൽ‍ഡിഎഫ് 42 കള്ളവോട്ട് കൂടി ചെയ്തതായി യുഡിഎഫിന്റെ മുഖ്യതിരഞ്ഞെടുപ്പ് ഏജന്റ് കെ.സുരേന്ദ്രൻ കഴിഞ്ഞ ദിവസം എഡിഎമ്മിനു പരാതി നൽകിയിരുന്നു. ഇതിൽ 31 ആൾമാറാട്ടവോട്ടും 10 ഇരട്ട വോട്ടുമുണ്ട്. തളിപ്പറമ്പ് മണ്ഡലത്തിൽ ഒരാ‍ൾക്കു പ്രായപരിധി മാനദണ്ഡം ലംഘിച്ചു വോട്ടവകാശം നൽകിയെന്നും പരാതി നൽകി. ഇതുവരെ 242 കള്ളവോട്ടിനെക്കുറിച്ചുള്ള പരാതികളാണു യുഡിഎഫ് നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button