Election NewsKeralaLatest News

പോസ്റ്റൽ വോട്ട് ക്രമക്കേട് ; ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി : പോലീസിന്റെ പോസ്റ്റൽ വോട്ട് തിരിമറിയിൽ ഹൈക്കോടതി വിശദീകരണം തേടി.സംസ്ഥാന സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും വിശദീകരണം നൽകണം .ഈ മാസം 17 നകം വിശദീകരണം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. കേസ് 20 ന് വീണ്ടും പരിഗണിക്കും.

അതേസമയം പോലീസിന്‍റെ പോസ്റ്റൽ വോട്ട് തിരിമറിയിൽ ക്രൈം ബ്രാഞ്ചിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് നാളെ സമർപ്പിക്കും . ഇടക്കാല റിപ്പോ‍ര്‍ട്ടാണ് അന്വേഷണ സംഘം സമര്‍പ്പിക്കുന്നത്. പോസ്റ്റൽ വോട്ട് ക്രമക്കേടിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശ പ്രകാരം അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് വിശദമായ അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.എന്നാൽ ഇതുവരെ ആരും ക്രൈം ബ്രാഞ്ചിന് മുന്നിൽ പരാതി നൽകാനെത്താത്തത് അന്വേഷണ സംഘത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button