Election NewsKeralaLatest News

പോലീസിലെ പോസ്റ്റല്‍ വോട്ട് വിവാദം: ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: പോലീസിലെ പോസ്റ്റല്‍ വോട്ടിലെ ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേിക്കും. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. കേസില്‍ എഫ്‌ഐആര്‍ ലഭിച്ച ശേഷം പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡിജിപി വ്യക്തമാക്കി. പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പോസ്റ്റല്‍ ബാലറ്റ് വിവാദവുമായി ബന്ധപ്പെട്ട് പൊതുവായ കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് പ്രത്യേകമായി ക്രൈം ബ്രാഞ്ച് അന്വേഷണം നടത്താനും ഡിജിപി ഉത്തരവിറക്കി.

പോസ്റ്റല്‍ വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ട് ശുപാര്‍ശ സഹിതം സംസ്ഥാന പോലീസ് മേധാവി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് അദ്ദേഹം അംഗീകരിച്ച പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button