ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞ. ചൗക്കിദാര്‍ ചോര്‍ ഹേ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്നത് കോടതിയും ശരിവച്ചു എന്ന പരാര്‍ശം വിവാദമായിരുന്നു. ഈ കേസിലാണ് രാഹുല്‍ ഗാന്ധി മാപ്പു പറഞ്ഞത്. പരാമര്‍ശത്തില്‍ താന്‍ നിരുപാധികം മാപ്പ് പറയുന്നതായി രാഹുല്‍ കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു.
റാഫേല്‍ കരാറില്‍ പുതിയ രേഖകള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ച ദിവസമായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം. സുപ്രീം കോടതി ഉത്തരവ് വന്നതിനു പിന്നാലെ ചൗക്കീദാര്‍ കള്ളനാണ് എന്നുള്ളത് സുപ്രീം കോടതിയും ശരിവച്ചു എന്നാണ് രാഹുല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. അമേഠിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിനു പിന്നാലെയായിരുന്നു രാഹുലിന്റെ ഈ പരാമര്‍ശം.
രാഹുലിന്റെ പരാമര്‍ശം കോടതിലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി മീനാക്കി ലേഹി ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് കോടതി രാഹുലിന് നോട്ടീസ് അയച്ചു. എന്നാല്‍ നോട്ടീസില്‍ രാഹുല്‍ ഖേദ പ്രകടനം മാത്രമാണ് നടത്തിയതെന്നും ഹര്‍ജിയില്‍ തുടര്‍ നടപടികളുണ്ടാകുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം ഹര്‍ജിയില്‍ രാഹുല്‍ മാപ്പ് പറയുമെന്ന് രാഹുലിന്റെ അഭിഭാഷകര്‍ അറിയിക്കുകയായിരുന്നു.
Post Your Comments