ലഖ്‌നൗ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന സൂചനയുമായി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. പാര്‍ട്ടിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടില്ലെന്നും സഖ്യകക്ഷികള്‍ വേണ്ടിവരുമെന്നുമാണ് രാം മാധവ് പറയുന്നത്.
അതേസമയം ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ഉള്‍പ്പെടെയുള്ള നേതാക്കളുടെ അവകാശവാദങ്ങള്‍ക്ക് പിന്നാലെയാണ് ബിജെപിയുടെ തലപ്പത്ത് ആര്‍എസ്എസ് നേതൃത്വത്തോട് ഏറ്റവും അടുപ്പമുള്ള നേതാവിന്റെ ഈ പസ്താവന.
ബിജെപിക്ക് മാത്രമായി 271 സീറ്റ് കിട്ടിയാല്‍ വലിയ സന്തോഷം. എന്നാല്‍, എന്‍.ഡി.എ.യ്ക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടാവും. 2014-ല്‍ തൂത്തുവാരിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സീറ്റുകളില്‍ കുറവുണ്ടായേക്കാം. ബംഗാള്‍, ഒഡിഷ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നായി ഈ കുറവ് നികത്തും. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ജനപ്രിയനടപടികള്‍ എന്നതിനെക്കള്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കനുകൂലമായ നയങ്ങള്‍ക്ക് ഊന്നല്‍നല്‍കുന്നത് തുടരുമെന്ന് രാം മാധവ് പറഞ്ഞു.
Post Your Comments