കൊല്‍ക്കത്ത: ബംഗാളില്‍ വോട്ടെടുപ്പിനിടെ സംഘര്‍ഷം. ബംഗാളിലെ ബാരഖ്‌പോരെയിലെ ബൂത്തിനു നേരെയാണ് ആക്രമമുണ്ടായത്. അക്രമികള്‍ ബൂത്തിനു നേരെ കല്ലെറിയുകയായിരുന്നു. അതേസമയം ആക്രമണത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചു.
ബിജെപി സ്ഥാനാര്‍ത്ഥി അര്‍ജുന്‍ സിംഗിന് നേരെയും ആക്രമണം ഉണ്ടായി. അര്‍ജുന്‍ സിങ് സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് തൃണമൂല്‍ ആരോപിച്ചു.
അതേസമയം ജമ്മു കശ്മീരിലെ പുല്‍വാമയില്‍ പോളിംഗ് ബൂത്തിനു നേരെ ഗ്രനേഡ് ആക്രമണം ഉണ്ടായി. പുല്‍വാമയിലെ ഛത്പോരാ ബൂത്തിന് നേരെയാണ് ഭീകരരുടെ ആക്രമണമുണ്ടായത്. ഇന്ന് രാവിലെ പുല്‍വാമയിലെ റോഹ്മോ മേഖലയിലെ പോളിങ് ബൂത്തിനു നേരെയും ഗ്രനേഡ് ആക്രമണമുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കുണ്ടായിരുന്നില്ല. ത്രാലില്‍ ബൂത്തിന് നേരെയും കല്ലേറും ഉണ്ടായിരുന്നു.
Post Your Comments