ഡൽഹി : ആം ആദ്മി പാർട്ടി എംഎൽഎ ബിജെപിയിൽ ചേർന്നു.എംഎൽഎ അനിൽ ബാജ്‌പായിയാണ് പാർട്ടി മാറിയത്. ഡൽഹി ഗാന്ധിനഗർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് അനിൽ ബാജ്‌പായ്.14 എഎപി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചെന്ന് കേന്ദ്രമന്ത്രി വിജയ് ഗോയല്‍ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ബാജ്‌പേയിയുടെ ബിജെപി പ്രവേശനം.
എന്നാൽ ആം ആദ്മി പാർട്ടിയുടെ നേതാക്കളെ വിലയ്‌ക്കെടുക്കാൻ കഴിയില്ലെന്നായിരുന്നു ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിന്റെ മറുപടി. ഇതിന് തൊട്ടുപിന്നാലെയാണ് ആം ആദ്മി പാർട്ടിയുടെ എംഎൽഎമാരിൽ ഒരാൾ ബിജെപിയിൽ ചേർന്നത്.
Post Your Comments