സീതാപൂര്‍: വീണ്ടുമൊരു തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. നിലവിൽ ഗവണ്മെന്റ് ജോലിക്കായുള്ള പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോള്‍ പണം അടയ്ക്കണം. അധികാരത്തിൽ എത്തിയാൽ പരീക്ഷാ ഫീസ് നിര്‍ത്തലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സീതാപൂരിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ. മിനിമം വേതനം ഉറപ്പുവരുത്തുന്ന പദ്ധതി (എന്‍വൈഎവൈ)യെക്കുറിച്ചും രാഹുല്‍ സംസാരിച്ചു. പണം ബാങ്ക് അക്കൌണ്ടുകളില്‍ എത്തുന്നതിലൂടെ 25കോടി ജനങ്ങള്‍ വസ്ത്രങ്ങളും, മൊബൈലുകളും വസ്തുക്കളും വാങ്ങിക്കുമെന്നും വില്‍പ്പന വർധിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.
Post Your Comments