ന്യൂഡല്‍ഹി: ഹിന്ദി ബെല്‍റ്റിലെ ഇന്നലെ പോളിംഗ് നടന്ന 71 സീറ്റുകളും ഇനി വോട്ടെടുപ്പു നടക്കാനുള്ള 169 സീറ്റുകളുമാകും ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അതീവ നിര്‍ണായകം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൂപ്പുകുത്തിയ കോണ്‍ഗ്രസിനും എസ്പി, ബിഎസ്പി, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികള്‍ക്കും ഇനി കിട്ടുന്നതെല്ലാം ലാഭമാകും. അവസാന നാലു റൗണ്ടുകളില്‍ ബിജെപിയുടെയും സഖ്യകക്ഷികളുടെയും സീറ്റുകളിലുണ്ടാകുന്ന ചെറിയ കുറവു പോലും മോദിയുടെ പ്രധാനമന്ത്രി സ്ഥാനത്തെ ബാധിച്ചേക്കാം
ദക്ഷിണേന്ത്യയിൽ വോട്ടെടുപ്പു നേരത്തേ പൂര്‍ത്തിയായെങ്കിലും ബിജെപി പ്രതീക്ഷ വെക്കുന്നത് അടുത്ത വോട്ടെടുപ്പാണ്. ആകെ 240 സീറ്റുകളിലാണ് ഈ നാലുഘട്ടങ്ങളിലായി വോട്ടെടുപ്പ്. 176 സീറ്റുകളും 2014ല്‍ ബിജെപിയും സഖ്യകക്ഷികളുമാണ് നേടിയത്. 90 ശതമാനം വിജയമായിരുന്നു അത്.
ബിജെപിയുടെ കോട്ട പിടിക്കാൻ കോൺഗ്രസിനും ബിഎസ്പിക്കും കഴിയുമോ എന്ന ആശങ്കയിലാണ് പലരും. ബിജെപിക്ക് സീറ്റ് കുറയുമെന്നാണ് സര്‍വേ ഫലങ്ങളെങ്കിലും അതെത്രമാത്രം എന്നതാണു നിര്‍ണായകം. 2014ലെ തെരഞ്ഞെടുപ്പില്‍ യുപി, ബിഹാര്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്, ജാര്‍ഖണ്ഡ് മുതല്‍ പഞ്ചാബും ഡല്‍ഹിയും ഹരിയാനയും വരെ അവസാന റൗണ്ടുകളില്‍ വിജയിച്ച 176 നിലനിര്‍ത്തുക ബിജെപിക്ക് ദുഷ്കരമാണ്. ഈ കുറവ് ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് 15 മുതല്‍ 20 വരെ സീറ്റുകള്‍ അധികമായി നേടി നികത്താമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
Post Your Comments