പാറ്റ്ന:തനിക്ക് വേണ്ടി പ്രചണത്തിന് സിപിഐ സ്ഥാനാര്‍ഥിയും ജെഎന്‍യു വിദ്യാര്‍ഥി നേതാവുമായിരുന്ന കനയ്യ കുമാര്‍ എത്തുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. അടുത്ത മാസം എട്ടിനും ഒന്‍പതിന് ഭോപ്പാലില്‍ എത്തുമെന്നാണ് ദിഗ് വിജയ് സിംഗ് അറിയിച്ചിരിക്കുന്നത്.
കനയ്യ ജെഎന്‍യു യൂണിയന് പ്രസിഡന്റായിരിക്കുന്പോള്‍ അദ്ദേഹത്തോട് തനിക്ക് ആരാധനയായിരുന്നുവെന്നു ദിഗ്വിജയ് പറഞ്ഞു. താന്‍ കനയ്യ കുമാറിനെ പരസ്യമായി പിന്തുണയ്ക്കുകയാണ്. അദ്ദേഹത്തിനെതിരെ ബെഗുസരായില്‍ ആര്‍ജെഡി സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് അബദ്ധമായിരുന്നു. ഇക്കാര്യം അവരോട് താന്‍ പറഞ്ഞിരുന്നതായും ദിഗ് വിജയ് പറഞ്ഞു.
അദ്ദേഹം ദേശദ്രോഹ മുദ്രാവാക്യം മുഴക്കിയെന്ന് തന്റെപാര്ട്ടിയില് പോലും സംശയുമുണ്ടായിരുന്നു. പക്ഷേ അദ്ദഹത്തിന് എതിരെ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല. അതൊരു നുണ പ്രചാരണമായിരുന്നു- ദിഗ്വിജയ് പറഞ്ഞു.
മാലേഗാവ് സ്ഫോടനക്കേസ് പ്രതിയായ പ്രജ്ഞാ സിംഗ് ഠാക്കൂറാണ് ഭോപ്പാലില്‍ ദിഗ്വിജയ് സിംഗിനെതിരെ മത്സരിക്കുന്നത്.
Post Your Comments