ന്യൂഡല്‍ഹി : ബിജെപിക്ക് എതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് മടികാണിക്കുന്നെന്നാരോപിച്ച് കോൺഗ്രസ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പെരുമാറ്റച്ചട്ടം ലംഘിച്ച് ഇന്ത്യൻ സൈന്യത്തെക്കുറിച്ച് സംസാരിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു.
പുല്‍വാമ ഭീകരാക്രമണം, ബാലാകോട്ട് വ്യോമാക്രമണം എന്നിവയുമായി ബന്ധപ്പെട്ട് സൈന്യത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിലെ വലിച്ചിഴയ്ക്കരുതെന്ന് കമ്മീഷന് കര്‍ശന നിര്‍ദേശം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് റാലികളില്‍ ബിജെപി ഭരണത്തിന് കീഴിലെ സൈനിക നടപടികളെക്കുറിച്ച് അമിത് ഷായും മോദിയും ആവര്‍ത്തിച്ച് സൂചിപ്പിക്കുകയാണ്. കഴിഞ്ഞ 17 ന് ഗുജറാത്തിലെ സുരേന്ദ്രനഗറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനെതിരെ പ്രധാനമന്ത്രി വിമര്‍ശം ഉയര്‍ത്തിയിരുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു.
Post Your Comments