ഭൂവനേശ്വര്‍: ഒഡീഷയിലെ 12 ബൂത്തുകളില്‍ റീപോളിംഗിന് ശുപാര്‍ശ. ഒഡീഷയിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍ സുരേന്ദ്ര കുമാറാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷനോട് റീപോളിംഗിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ബ്രഹ്മഗിരി, ബാരാംബ, ദിയോഖണ്ഡ്, സത്യാബാദി, താല്‍ച്ചര്‍, അത്താഖണ്ഡ്, ഭുവനേശ്വര്‍, ഘസിപുര എന്നി നിയമസഭ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.ഏപ്രില്‍ 23-ാം തീയതി നടന്ന മൂന്നാംഘട്ട വോട്ടെടുപ്പിനിടെ ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് റീപോളിംഗിന് ശുപാര്‍ശ ചെയ്തത്.
Post Your Comments