![kanananthanam-mammootty](/wp-content/uploads/2019/04/kanananthanam-mammootty.jpg)
കൊച്ചി: നടന്‍ മമ്മൂട്ടിക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രിയും എറണാകുളം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. വോട്ടു രേഖപ്പെടുത്തിയതിനു ശേഷം എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.രാജീവിനെയും യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനെയും പ്രശംസിച്ച മമ്മൂട്ടിയുടെ പരാമര്‍ശത്തിനെതിരെയാണ് കണ്ണന്താനം രംഗത്തെത്തിയത്.
മണ്ഡലത്തിലെ ഇടത്-വലത് സ്ഥാനാര്‍ത്ഥികള്‍ മിച്ചവരാണെന്നായിരുന്നു മമ്മൂട്ടിയുടെ പരാമര്‍ശം. മമ്മൂട്ടിയുടെ ഈ പരാമര്‍ശം അപക്വമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. സ്ഥാനാര്‍ഥികളുടെ ഗുണവും മേന്മയും അടിസ്ഥാനമാക്കിയാണ് വോട്ട് ചെയ്യുന്നത്. പി.രാജീവും ഹൈബി ഈഡനും എനിക്ക് വേണ്ടപ്പെട്ടവരാണെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. മമ്മൂട്ടിയെ പോലെ മുതിര്‍ന്ന താരം ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും ഇതിനു പിന്നില്‍ താന്‍ മോഹന്‍ലാലിനെ മാത്രം കണ്ടതിന്റെ ഹുങ്ക് ആകുമെന്നും കണ്ണന്താനം വിമര്‍ശിച്ചു.
Post Your Comments