Latest NewsElection NewsKeralaIndiaElection 2019

പണിമുടക്കിയത് ഒരു ശതമാനം വോട്ടിങ് മെഷിൻ മാത്രമെന്ന് ടീക്കാറാം മീണ

ചിഹ്നം മാറി വോട്ട് പോയെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരിച്ചു. മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് പോയ കേസ് ഒന്നുമില്ല.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ സംസ്ഥാനത്താകെ ഒരു ശതമാനം വോട്ടിങ് മെഷീന്‍ മാത്രമാണ് പണിമുടക്കിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മറ്റ് സംസ്ഥാനങ്ങളില്‍ ഇതിലും കൂടുതല്‍ ശതമാനം കാണാം. വോട്ട് ചെയ്യാന്‍ പറ്റുന്നില്ലെന്ന തകരാര്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ചിഹ്നം മാറി വോട്ട് പോയെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരിച്ചു. മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് പോയ കേസ് ഒന്നുമില്ല.

മന്ദഗതിയില്‍ വോട്ടിങ് നടക്കുന്നയിടത്ത് പ്രത്യേകം ശ്രദ്ധ നല്‍കാന്‍ ഉച്ചയോടെ കളകടര്‍മാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തിരുന്നു എന്നും ടിക്കാറാം മീണ പറഞ്ഞു.പരാതി പറഞ്ഞാല്‍ അത് പരിഹരിക്കുന്നതിന് പകരം പരാതി ഉന്നയിച്ചവര്‍ക്കെതിരെ കേസെടുക്കുന്നത് ശരിയല്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ശരിയല്ലെന്നും ടിക്കാറാം മീണ പറഞ്ഞു. ചെന്നിത്തലയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ല .

നിയമം ശരിയല്ലെങ്കില്‍ അത് മാറ്റാം. പക്ഷെ കമ്മീഷന് നിയമം പാലിച്ചേ മതിയാകൂ എന്നും ടിക്കാറാം മീണ പ്രതികരിച്ചു.വോട്ട് ചെയ്യുന്ന ചിഹ്ത്തിനല്ല വിവിപാറ്റില്‍ തെളിയുന്ന സ്ലിപ്പില്‍ രേഖപ്പെടുത്തിയത് എന്നത് ശരിയല്ല. ഇത് സംബന്ധിച്ച്‌ കേസെടുത്തതുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണമാണ് നടക്കുന്നത്. നിയമം അതായതുകൊണ്ടാണ് കേസെടുത്തതെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button