കോവളം: കോവളം ചൊവ്വരയില്‍ വോട്ടിംഗ് യന്ത്രത്തില്‍ പിഴവ് കണ്ടെത്തിയെന്ന നിര്‍ത്തിവച്ച വോട്ടിംഗ് പുനരാംരംഭിച്ചു. പുതിയ വോട്ടിംഗ് യന്ത്രം മാറ്റിവച്ചാണ് പോളിംഗ് വീണ്ടും ആരംഭിച്ചത്. കൈപ്പത്തി അടയാളത്തില്‍ വോട്ട് ചെയ്യുമ്പോള്‍ താമരയില്‍ ലൈറ്റ് തെളിയുന്ന എന്ന യുഡിഎഫ് പ്രവര്‍ത്തകരുടെ ആരോപണത്തെ തുടര്‍ന്നാണ് ബൂത്തില്‍ വോട്ടിംഗ് നിര്‍ത്തിവച്ചത്.
കോവളം ചൊവ്വരയിലെ 151-ാം ബൂത്തിലാണ് പിഴവ് കണ്ടെത്തിയത്.76 പേര്‍ വോട്ട് ചെയ്തതിനു ശേഷമാണ് പിഴവ് കണ്ടെത്തിയത്.77-ാംമത് വോട്ട് ചെയ്യാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ഇത് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് യുഡിഎഫ് പ്രതിഷേധിക്കുകയും ബൂത്തിലെ വോട്ടിംഗ് നിര്‍ത്തിവയ്ക്കുകയുമായിരുന്നു.
അതേസമയം ചേര്‍ത്തലയില്‍ കിഴക്കേ നാല്‍പത് ബൂത്തിലും വോട്ടിംഗ് യന്ത്രത്തിന് തകരാര്‍ കണ്ടെത്തി. മറ്റൊരു ചിന്ഹനത്തില്‍ വോട്ട് ചെയ്തപ്പോള്‍ ലൈറ്റ് തെളിഞ്ഞത് താമര ചിഹ്നത്തിലാണ്. മോക്ക് പോളിനിടെയായിരുന്നു ഇത് കണ്ടെത്തിയത്.
Post Your Comments