Election NewsLatest NewsIndiaElection 2019

സ്മൃതി ഇറാനി അമേത്തിയിലെ ജനങ്ങളെ അപമാനിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി

ലക്‌നൗ : കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി അമേത്തിയിലെയും റായ്ബറേലിയിലെയും ജനങ്ങളെ അപമാനിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അമേത്തിയിലെയും റായ്ബറേലിയിലേയും ജനങ്ങള്‍ അത്മാഭിമാനമുള്ളവരാണ്. അവര്‍ ഒന്നിനും ആരുടെയും മുന്നില്‍ യാചിക്കുന്നവരല്ല. ഇപ്പോള്‍ ബിജെപി അവരോട് വോട്ട് യാചിക്കുന്നത് തുടരട്ടെ. അമേത്തിയിലെ ജനങ്ങള്‍ക്ക് സ്മൃതി ഇറാനി ഷൂ വിതരണം ചെയ്തതിന് പിന്നാലെയായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം.

യുപിയുടെ ഉത്തരവാദിത്തമുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക പ്രചാരണങ്ങളില്‍ മുന്‍തൂക്കം നല്‍കുന്ന മണ്ഡലങ്ങളാണ് അമേഠിയും റായ്ബറേലിയും. 2014 ലെ തെരഞ്ഞെടുപ്പില്‍ രാഹുലിന് ശക്തമായ ഭീഷണിയുയര്‍ത്തിയ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു സ്മൃതി ഇറാനി.

ഇപ്പോള്‍ പരാജയപ്പെട്ട മണ്ഡലത്തില്‍ അവര്‍ രാഹുലിന്റെ ഉത്തരവാദിത്തങ്ങള്‍ ചെയ്യാനുള്ള ശ്രമത്തിലാണ്. നാട്ടുകാര്‍ക്ക് ചെരിപ്പുകള്‍ വിതരണം ചെയ്തുകൊണ്ട് ഗ്രാമീണര്‍ വികസനം കണ്ടിട്ടില്ലെന്ന് വരുത്തിത്തീര്‍ക്കുകയാണ് സ്മൃതി എന്നും പ്രിയങ്ക കുറ്റപ്പെടുത്തി. പക്ഷേ അവര്‍ക്കൊപ്പം നില്‍ക്കുന്നവരുടെ പിന്തുണ എപ്പോഴുമുണ്ടെന്ന് അമേത്തിയിലെയും റായ്ബറേലിയിലെയും ജനങ്ങളോട് പറയൂ എന്നും പ്രിയങ്ക പറഞ്ഞു. ബി.ജെ.പി ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ അവഗണിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button