തിരുവനന്തപുരം: ഒരുമാസത്തെ പ്രചരണത്തിനും കൊട്ടിക്കലാശത്തിനും ശേഷം കേരളം നാളെ പോളിംഗ് ബൂത്തിലെത്തും. കേരളം കൂടാതെ മറ്റ് പന്ത്രണ്ട് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും.
2 കോടി 61 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് വോട്ടവകാശമുളളത്. 24,970 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 831 പ്രശ്‌നബാധിത ബൂത്തുകളും 359 തീവ്ര പ്രശ്‌നസാധ്യതാ ബൂത്തുകളുമുണ്ട്. 219 ബൂത്തുകള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ട്. 3621 പോളിംഗ് ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനമുണ്ടാകും.
സംസ്ഥാനത്ത് പോളിംഗ് ജോലികള്‍ക്ക് 1,01,140 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുളളത്. 35,193 വിവിപാറ്റുകളും 44,427 ബാലറ്റ് യൂണിറ്റുകളുമാണ് പോളിംഗിനായി എത്തിച്ചിരിക്കുന്നത്. 149 കേന്ദ്രങ്ങളില്‍ നിന്ന് പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യും. സംസ്ഥാനത്ത് 55 വോട്ടെണ്ണല്‍ കേന്ദ്രങ്ങളും 257 സ്ട്രോംഗ് റൂമുകളും സജ്ജമാക്കും.
58,138 പൊലീസുകാര്‍ക്കാണ് സുരക്ഷാചുമതല. സിഐഎസ്എഫ്, സിആര്‍പിഎഫ്, ബിഎസ്എഫ് ജവാന്‍മാരുടെ 55 കമ്പനി സേനയുമാണ് സുരക്ഷ ചുമതല നിര്‍വ്വഹിക്കുക.
കേരളത്തിലെ 20 മണ്ഡലങ്ങള്‍ക്ക് പുറമെ 96 ലോക്‌സഭാ മണ്ഡലങ്ങളിലും നാളെ തെരഞ്ഞെടുപ്പ് നടക്കും. ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ വോട്ടെടുപ്പ് നടക്കുന്ന മൂന്നാം ഘട്ട വോട്ടെടുപ്പാണ് നാളെ നടക്കുക. രാജ്യം ആര് ഭരിക്കുമെന്ന തീരുമാനത്തില്‍ നിര്‍ണായകമാകുക മൂന്നാം ഘട്ട വോട്ടെടുപ്പിലാകും.
Post Your Comments