Latest NewsElection NewsKerala

ആലത്തൂരില്‍ രമ്യയെ കല്ലെറിഞ്ഞ സംഭവം: ചതിക്കല്ലേ’യെന്ന് അനില്‍ അക്കരയുടെ ആക്രോശം സ്വന്തം പ്രവര്‍ത്തകരോടോ?-. വീഡിയോ

പാലക്കാട്: ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെയുണ്ടായ ആക്രമണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ പ്രതിക്കൂട്ടിലാക്കി വീഡിയോ പുറത്ത്. കൊട്ടിക്കലാശത്തിനിടെ എംഎല്‍എ അനില്‍ അക്കരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ചതിക്കെല്ലെടാ എന്ന് ആക്രോശിക്കുന്ന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. ഇതോടെയാണ് രമ്യ ഹരിദാസിന് കല്ലെറിഞ്ഞത് യുഡിഎഫ് പ്രവര്‍ത്തകര്‍ തന്നെയാണെന്ന സംശയം ഉണര്‍ന്നത്.

വീഡിയോയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ദൂരെയാണ് നില്‍ക്കുന്നതെന്നും കണാം. കല്ലെറിയരുതെന്ന് അനില്‍ അക്കര പറയുന്നുണ്ടെങ്കിലും പ്രവര്‍ത്തകര്‍ കല്ലേറ് തുടരുന്നുണ്ട്. ഈ സംഭവത്തിലാണ് രമ്യക്ക് പരിക്കേറ്റതെന്ന് എല്‍ഡിഎഫ് ആരോപിച്ചു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

https://www.facebook.com/oopers/videos/2376245292420437/

സംഭവത്തിന് പിന്നലെ കല്ലേറിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് അനില്‍ അക്കരെ രംഗത്തെത്തിയിരുന്നു. ആക്രമണം നടക്കുമ്പോള്‍ പോലീസ് നിഷ്‌ക്രിയരായി നോക്കിനിന്നെന്ന് ആരോപിച്ച്് എംഎല്‍എ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധവും നടത്തിയിരുന്നു.

ഇങ്ങോട്ട് കല്ലെറിഞ്ഞ ഇടതുമുന്നണി പ്രവര്‍ത്തകരെ തിരിച്ച് എറിയാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയാനാണ് താന്‍ ശ്രമിച്ചതെന്നാണ് ഇപ്പോള്‍ അനില്‍ അക്കര നല്‍കുന്ന വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button