തിരുവനന്തപുരം: ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപകമായി ക്രമക്കേട് നടന്നുവെന്ന യുഡിഎഫ് ആരോപണത്തില്‍ നടപടി എടുത്തതായി ജില്ലാ കളക്ടറും തെരഞ്ഞെടുപ്പ് വരണാധികാരിയുമായ കെ.വാസുകി അറിയിച്ചു. യുഡിഎഫിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ കണ്ടെത്തിയെന്നും കളക്ടര്‍ പറഞ്ഞു.
ചിലയിടത്ത് ചില വോട്ടർമാർക്ക് ഒന്നിലധികം വോട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഇരട്ട വോട്ടർമാരുടെ പട്ടിക ശേഖരിച്ച് പ്രിസൈഡിംഗ് ഓഫീസർമാർക്ക് നൽകിയിട്ടുണ്ട്. കള്ളവോട്ട് ചെയ്യാനുള്ള ഒരു നീക്കവും നടക്കില്ലെന്നും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്കി.
Post Your Comments