ന്യൂഡല്‍ഹി: സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രിക നല്‍കല്‍ നീട്ടിവെച്ച് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സഖ്യത്തിനായി അവസാനഘട്ട ശ്രമവുമായി ആം ആദ്മി പാര്‍ട്ടി. ആംആദ്മിയുമായി സഖ്യമില്ലെന്ന് കോണ്‍ഗ്രസ് പരസ്യ പ്രഖ്യാപനം നടത്തിയെങ്കിലും അവസാനശ്രമമെന്നനിലയില്‍ ഒരിക്കല്‍ക്കൂടി ചര്‍ച്ചനടത്താനാണ് എ.എ.പി.യുടെ നീക്കം. ഇതിനായി പത്രിക നല്‍കല്‍ നീട്ടിവെച്ചതായി പാര്‍ട്ടിനേതാവ് ഗോപാല്‍ റായി അറിയിച്ചു.
സഖ്യചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസിന് ഒരുതവണകൂടി അവസരം നല്‍കുന്നതിനാണ് പത്രിക നല്‍കുന്നത് നീട്ടിയതെന്ന് റായി വ്യക്തമാക്കി. അതിഷി (കിഴക്കന്‍ ഡല്‍ഹി), പങ്കജ് ഗുപ്ത (ചാന്ദ്നി ചൗക്ക്), ഗുഗന്‍ സിങ് (വടക്കുപടിഞ്ഞാറന്‍ ഡല്‍ഹി) എന്നിവരുടെ പത്രികാ സമര്‍പ്പണം ശനിയാഴ്ചയില്‍ നിന്നും തിങ്കളാഴ്ചയിലേയ്ക്ക് മാറ്റി. അതേസമയം സഖ്യമുണ്ടായില്ലെങ്കില്‍ രാഘവ് ഛദ്ദ (തെക്കന്‍ ഡല്‍ഹി), ദിലീപ് പാണ്ഡെ (വടക്കുകിഴക്കന്‍ ഡല്‍ഹി), ബ്രിജേഷ് ഗോയല്‍ (ന്യൂഡല്‍ഹി) എന്നിവര്‍ക്കൊപ്പം തിങ്കളാഴ്ച ഇവരും പത്രിക നല്‍കും.
‘മോദി-ഷാ’ കൂട്ടുകെട്ടില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനാണ് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതെന്നും റായ് പറഞ്ഞു.
Post Your Comments