ഭട്ടപാര(ഛത്തീസ്ഗഡ്): വോട്ടിന്റെ ശക്തിയാണ് പാകിസ്താനെതിരെ നടന്ന വ്യോമാക്രമണത്തിന്റെയും മിന്നലാക്രമണത്തിന്റെയും പിന്നിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭട്ടപാരയില് തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ കഴിഞ്ഞ ആഴ്ച മോദി നടത്തിയ പ്രസംഗത്തെക്കുറിച്ച് തെരഞ്ഞെടുപ്പു കമ്മീഷന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഒഡീഷയിലും തെരെഞ്ഞെടുപ്പ് റാലി നടന്നിരുന്നു. ബിജു ജനതാദളിനെയും മുഖ്യമന്ത്രി നവീൻ പട്നായിക്കിനെയും ഈ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷമായി വിമർശിച്ചു.
കേന്ദ്ര സർക്കാരിന്‍റെ വികസന പദ്ധതികൾ സംസ്ഥാന സർക്കാർ അട്ടിമറിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ നരേന്ദ്ര മോദി എൻഡിഎ സർക്കാർ ജനങ്ങൾക്കൊപ്പമാണെന്നും വ്യക്തമാക്കി.കേന്ദ്ര സർക്കാരിന്‍റെ വികസന പദ്ധതികൾ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, സംസ്ഥാന സർക്കാർ അത് അട്ടിമറിക്കുകയാണെന്ന് ആരോപിച്ചു. സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും ജനങ്ങളുടെ പട്ടിണി മാറ്റാൻ കഴിയാത്തവരാണ് അധികാരം കയ്യാളുന്നത്.കോൺഗ്രസ്സും ബിജെഡിയും ജനങ്ങളെ വഞ്ചിക്കുകയാണ്.
കേന്ദ്ര സർക്കാരിന്‍റെ പദ്ധതികൾ ജനങ്ങളിലേക്ക് എത്തണമെങ്കിൽ സംസ്ഥാനത്തും എൻഡിഎ അധികാരത്തിൽ വരണമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഒഡീഷയിൽ പ്രകൃതി വിഭവങ്ങൾ ധാരാളമുണ്ടെങ്കിലും അവ വേണ്ട വിധത്തിൽ ഉപയോഗിക്കുന്നില്ല. സംസ്ഥാനത്ത് ഒരു രൂപയ്ക്ക് നൽകുന്ന അരിയ്ക്ക് കേന്ദ്ര സർക്കാർ 29 രൂപ സബ്സിഡി നൽകുന്നുണ്ട്.പുതിയ എൻഡിഎ സർക്കാർ അധികാരത്തിലെത്തിയാൽ മത്സ്യ തൊഴിലാളികളുടെ ക്ഷേമത്തിനായി പുതിയ മന്ത്രാലയം രൂപീകരിക്കും. 2022 ആവുന്നതോടെ ഒഡീഷയിലെ ദാരിദ്ര്യം തുടച്ചു നീക്കാനാവുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
Post Your Comments