ലക്നൗ: പാര്‍ട്ടി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും അകമ്പടിയോടെ പത്രികാ സമര്‍പ്പ ണം നടത്തി ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. രണ്ടാം തവണയാണ് രാജ്നാഥ് സിംഗ് ലക്നൗവില്‍ മത്സരിക്കാന്‍ പോകുന്നത്. ഹനുമാന്‍സേതു ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥനക്ക് ശേഷമാണ് പത്രികാ സമര്‍പ്പണത്തിനായി അദ്ദേഹം എത്തിയിരുന്നത്.
ഉത്തര്‍പ്രദേശിലെ ഹസ്രത്ത്ഗഞ്ച് ചൗരാഹയിലുള്ള ബി.ജെ.പി ആസ്ഥാനത്തെത്തി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു.
ആറ് കിലോമീറ്റര്‍ നീളുന്ന റോഡ് ഷോ നയിച്ചാണ് അദ്ദേഹം പത്രികാ സമര്‍പ്പണത്തിന് കളക്ടര്‍ ഓഫീസിലെത്തിയിരുന്നത്.
Post Your Comments