Election NewsKeralaLatest NewsIndiaElection 2019

തരൂരിന്റെ മണ്ഡലം കമ്മിറ്റികള്‍ ദിവസവും റിപ്പോര്‍ട്ട്‌ നല്‍കണം, കുമ്മനത്തെ തീവ്രവര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍ നിര്‍ദേശം

നിലയ്‌ക്കല്‍, മാറാട്‌ വിഷയങ്ങള്‍ ഉയര്‍ത്തി കുമ്മനത്തിന്റെ തീവ്രവര്‍ഗീയ നിലപാട്‌ ശക്‌തമായി പ്രചരിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്‌

തിരുവനന്തപുരം: രാഹുല്‍ഗാന്ധി കേരളത്തില്‍നിന്നു മത്സരിക്കുന്ന സാഹചര്യത്തില്‍ സംസ്‌ഥാന തലസ്‌ഥാനത്ത്‌ ബി.ജെ.പി. സ്‌ഥാനാര്‍ഥി ജയിക്കുന്ന സ്‌ഥിതിയുണ്ടാക്കരുതെന്നു ജില്ലാ നേതാക്കള്‍ക്ക്‌ എ.ഐ.സി.സിയുടെയും കെ.പി.സി.സി. പ്രസിഡന്റിന്റെയും കര്‍ശന നിര്‍ദേശം. നിലയ്‌ക്കല്‍, മാറാട്‌ വിഷയങ്ങള്‍ ഉയര്‍ത്തി കുമ്മനത്തിന്റെ തീവ്രവര്‍ഗീയ നിലപാട്‌ ശക്‌തമായി പ്രചരിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ബൂത്ത്‌ തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍വാസ്‌നിക്കിന്റെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനിച്ചു.

നിയോജകമണ്ഡലത്തിലുള്‍പ്പെടുന്ന മണ്ഡലം കമ്മിറ്റികള്‍ എല്ലാദിവസവും എ.ഐ.സി.സി നിരീക്ഷകനും കെ.പി.സി.സിക്കും റിപ്പോര്‍ട്ട്‌ നല്‍കണമെന്നും യോഗത്തില്‍ നിര്‍ദേശം നല്‍കി. തിരുവനന്തപുരത്ത്‌ വിജയിക്കുമെന്നു പ്രചരണിപ്പിച്ച്‌ കേരളത്തിലാകെ നേട്ടമുണ്ടാക്കാമെന്നാണു ബി.ജെ.പി കരുതുന്നതെന്നു യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു. ശബരിമല വിഷയം ബി.ജെ.പി ഉന്നയിച്ചാല്‍ അതിനെ ശക്‌തമായി നേരിടണമെന്നും നിർദ്ദേശമുണ്ട്. മണ്ഡലത്തിലെ സമുദായനേതാക്കളെ ഉപയോഗിച്ചുകൊണ്ടുതന്നെ അതിനുള്ള ശ്രമവും നടത്തണം. അതേസമയം, ന്യൂനപക്ഷവോട്ടുകള്‍ നഷ്‌ടപ്പെടുന്ന സ്‌ഥിതിയുണ്ടാകരുതെന്നും നിർദ്ദേശം നൽകി.

കഴിഞ്ഞ തേരാഞ്ഞെടുപ്പിനു ക്രിസ്ത്യൻ യോഗം കൂടി അതിൽ തരൂർ പ്രസംഗിച്ചതും വോട്ടു ചോദിച്ചതും വലിയ വിവാദമായിരുന്നു. കഴഞ്ഞ തവണ പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തരൂർ വിജയിച്ചത്. തരൂരിനെ ബി.ജെ.പി പ്രത്യേകമായി ലക്ഷ്യം വയ്‌ക്കുന്നുവെന്നതിന്റെ അടിസ്‌ഥാനത്തിലാണ്‌ പ്രത്യേക നിരീക്ഷകനെ നിയോഗിച്ചിരിക്കുന്നത്‌.
എം.പിയുടെ ഓഫീസിനോടുള്ള പ്രതിഷേധം മൂലം നേതാക്കളല്ല, പ്രവര്‍ത്തകര്‍ സ്വയം വിട്ടുനില്‍ക്കുകയാണെന്നു യോഗത്തില്‍ ചിലര്‍ പരാതിപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button