മലപ്പുറം: ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി.വി.അന്‍വര്‍ എം.എല്‍.എ പുതിയ വാദമുഖവുമായി രംഗത്ത് . ജപ്പാനില്‍ മഴ പെയ്യുന്നത് പശ്ചിമഘട്ട മലനിരകളില്‍ നിന്നുള്ള മേഘങ്ങള്‍ മൂലമാണെന്ന പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പിവി അന്‍വറിന്റെ വാദമുഖം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ മുന്‍വാദത്തില്‍ ഉറച്ചും പുതിയ വാദമുഖങ്ങള്‍ നിരത്തിയും വാചാലനായിരിക്കുകയാണ് എംഎല്‍എ.
ഇപ്പോള്‍ വിചിത്രവാദവുമായാണ് പി.വി.അന്‍വര്‍ രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കയില്‍ പ്രസവിക്കുന്ന മത്സ്യങ്ങള്‍ 15000 കിലോമീറ്ററുകളോളം സഞ്ചരിച്ച് ഇന്തോനേഷ്യലെത്തി പ്രസവിച്ച് കുഞ്ഞുങ്ങളുമായി തിരിച്ചുപോകുന്നുണ്ട്. ഇതൊക്കെ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ഇങ്ങനെ നമുക്ക് അവിശ്വസനീയമായി തോന്നുന്ന പലതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്’-പി വി അന്‍വര്‍ വാചാലനായി.
‘2002 വരെ നാസയുടെ സൈറ്റില്‍ ഇക്കാര്യം ഉണ്ടായിരുന്നു.ഇപ്പോള്‍ എവിടെപ്പോയി? എന്താണ് ജപ്പാന്‍ കുടിവെള്ള പദ്ധതി? ജപ്പാന്‍കാര്‍ക്ക് ഇവിടെ വെള്ളം കൊടുക്കാന്‍ എന്താണിത്ര താത്പര്യം? ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് പിന്നിലൊക്കെ വേറെ പല കാര്യങ്ങളുണ്ട്. അതൊക്കെ നമുക്ക് ഡിബേറ്റ് ചെയ്യാം’ -പി വി അന്‍വര്‍ വീണ്ടും വെല്ലുവിളിച്ചു.
Post Your Comments