Latest NewsElection NewsKeralaElection 2019

കേരളം ആര്‍ക്കൊപ്പം ; സര്‍വ്വേഫലം പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ്- AZ റിസര്‍ച്ച് പാര്‍ട്ണേഴ്സ് അഭിപ്രായ സര്‍വ്വേയുടെ രണ്ടാം ഘട്ട ഫലം പുറത്ത് വിട്ടു.

ഷ്യാനെറ്റ് ന്യൂസ്- AZ റിസര്‍ച്ച് പാര്‍ട്ണേഴ്സ് അഭിപ്രായ സര്‍വ്വേയുടെ രണ്ടാം ഘട്ട ഫലം പുറത്ത് വിട്ടു. കേരളത്തില്‍ നടന്ന സര്‍വ്വേകളില്‍ ഏറ്റവും കൂടുതല്‍ പങ്കെടുത്ത സര്‍വ്വേയായിരുന്നു ഇത്. 1 മാസത്തോളം കാലയാളവിലായാണ് സര്‍വ്വേ നടന്നത്. എല്ലാ മണ്ഡലങ്ങളേയും ഉള്‍പ്പെടുത്തിയാണ് രണ്ടാംഘട്ട നടത്തിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ്- AZ റിസര്‍ച്ച് പാര്‍ട്ണേഴ്സിന്‍റെ സര്‍വ്വേക്ക് നേതൃത്വം വഹിച്ച വ്യക്തിത്വം അറിയിച്ചത്. തൊഴിലില്ലായ്മ . ശബരിമല. വിലക്കയറ്റം, കാര്‍ഷിക സംബന്ധമായത്, നോട്ട് നിരോധനം , വിലക്കയറ്റം , ഭീകരവാദം തുടങ്ങിയവായാണ് വിഷയമായത്.

വടക്കന്‍ കേരളം ,  , മധ്യകേരളം,  തെക്കന്‍ കേരളം ഇവിടങ്ങളില്‍  നടത്തിയ സര്‍വ്വേ ഫലം ചുവടെ ..

വടക്കന്‍ കേരളം

കാസര്‍കോഡ് സര്‍വ്വേ ഫലം

യുഡി എഫ് 33 ശതമാനം

എല്‍ഡിഎഫ് 34 ശതമാനം

എന്‍ ഡി എ 17 ശതമാനം

കാസര്‍കോഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെപി സതീഷ് ചന്ദ്രന്‍ വിജയിക്കുമെന്നാണ് സര്‍വ്വേ ഫലം. യുഡിഎഫ് സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ 33 ശതമാനത്തിന്‍റെ മേല്‍ക്കോയ്മയോടെ സര്‍വ്വേയില്‍ രണ്ടാം സ്ഥാനത്തുണ്ട്. 17 ശതമാനത്തോടെ എന്‍ ഡി എ യാണ് മൂന്നാമത് .

കണ്ണൂര്‍ സര്‍വ്വേ ഫലം

എല്‍ഡിഎഫ് 38 ശതമാനം

യുഡി എഫ് 39 ശതമാനം

എന്‍ ഡി എ 7 ശതമാനം

വലത് സ്ഥാനാര്‍ഥി കെ സുധാകരന്‍ കണ്ണൂരില്‍ വിജയിക്കുമെന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നതായാണ് സര്‍വ്വേ. ഇടത് കക്ഷി പികെ ശ്രീമതി ടീച്ചറാണ് തൊട്ട് പിറകില്‍ . എന്‍ഡിഎയുടെ സികെ പദ്മാനാഭനാണ് പിന്നെയുളളത്.

വടകര സര്‍വ്വേ ഫലം

എല്‍ഡിഎഫ് 38 ശതമാനം

യുഡി എഫ് 45 ശതമാനം

എന്‍ ഡി എ 13 ശതമാനം

വടകരയില്‍ യുഡിഎഫ് നേടുമെന്നാണ് സര്‍വ്വേ ഫലം . യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത് കെ മുരളീധരനാണ്. അതേസമയം എല്‍ഡിഎഫിന്‍റെ പി ജയരാജന്‍ രണ്ടാം സ്ഥാനത്തുമുണ്ട്, ബിജെപി മൂന്നാം സ്ഥാനത്താണ്.

വയനാട് സര്‍വ്വേ ഫലം

എല്‍ഡിഎഫ് 39 ശതമാനം

യുഡി എഫ് 45 ശതമാനം

എന്‍ ഡി എ 16 ശതമാനം

വയനാട് ദേശീയ അധ്യക്ഷന്‍ പിടിക്കുമെന്നാണ് സര്‍വ്വേകള്‍ തുറന്ന് കാട്ടുന്നത്. അതേ സമയം എല്‍ ഡിഎഫിന്‍റെ പി പി സുനീര്‍ രണ്ടാമതായും വന്നിട്ടുണ്ട്. എന്‍ഡിഎയുടെ തുഷാര്‍ വെളളാപ്പളളി മുന്നാമതും സ്ഥാനം പിടിച്ചിട്ടുണ്ട്.

കോഴിക്കോട് സര്‍വ്വേ ഫലം

എല്‍ഡിഎഫ് 36 ശതമാനം

യുഡി എഫ് 44 ശതമാനം

എന്‍ ഡി എ 16 ശതമാനം

കോഴിക്കോട് 44 ശതമാനത്തോടെ യുഡിഎഫിന്‍റെ എംകെ രാഘവന്‍ മുന്നിലെത്തുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട് വെളിപ്പെടുത്തത്. പതിവുപോലെ എല്‍ഡി എഫിന്‍റെ എ പ്രദീപ് കുമാറാണ് തൊട്ട് താഴെ സ്ഥാനം നിലനിര്‍ത്തുന്നത്. കെവി പ്രകാശ് ബാബു എന്‍ഡി എ സ്ഥാനാര്‍ഥിയാണ് മൂന്നാമത്.

മലപ്പുറം സര്‍വ്വേ ഫലം

എല്‍ഡിഎഫ് 29 ശതമാനം

യുഡി എഫ് 52 ശതമാനം

എന്‍ ഡി എ 15 ശതമാനം

മലപ്പുറത്ത് യുഡിഎഫ് തന്നെയാണ് മുന്‍പന്തിയില്‍. പികെ കുഞ്ഞാലിക്കുട്ടിയാണ് യുഡിഎഫിന്‍റെ സ്ഥാനാര്‍ഥിയായി നില്‍ക്കുന്നത്. രാഹുലിനേക്കാള്‍ വലിയ സ്വാധീനമുളള ശതമാനമാണ് മലപ്പുറത്തെ സര്‍വ്വേയില്‍ തുറന്ന് കാണിക്കുന്നത്. അതേമസമയം എല്‍ഡിഎഫ് കുത്തനെ താഴെയാണ്. 29 ശതമാനം മാത്രമാണ് യുവ നേതാവായ വിപി സാനുവിന് ലഭിച്ചത് വെറും 29ശതമാനമാണ്.എകദേശം അതിന് അടുത്ത് തന്നെ 15 ശതമാനം നിലനിര്‍ത്തി എന്‍ഡിഎയുടെ വ. ഉണ്ണികൃഷ്ണനും ഉണ്ട്.

പൊന്നാനി സര്‍വ്വേ ഫലം

എല്‍ഡിഎഫ് 36 ശതമാനം

യുഡി എഫ് 46 ശതമാനം

എന്‍ ഡി എ 16 ശതമാനം

യുഡിഎഫ് സ്ഥാനാര്‍ഥി ഇടി മുഹമ്മദ് ബഷിര്‍ എല്‍ഡിഎഫിന്‍റെ പിവി അന്‍വറിനെ തോല്‍പ്പിക്കുമെന്നാണ് ഫലം കാണിക്കുന്നത്. അതേ സമയം എന്‍ ഡി എ യുടെ വിടി രമ 16 ശതമാനം ജന സ്വാധീനം നിലനിര്‍ത്തിയിട്ടുണ്ട്.

പാലക്കാട് സര്‍വ്വേ ഫലം

എല്‍ഡിഎഫ് 37 ശതമാനം

യുഡി എഫ് 35 ശതമാനം

എന്‍ ഡി എ 28 ശതമാനം

പാലക്കാട് ഇതുവരെയുളള യുഡിഎഫിന്‍റെ മുന്‍പന്തി തളളി എല്‍ഡിഎഫാണ് ഒന്നാമത് എത്തിയിരുക്കുന്നത്. യുഡിഎഫിന്‍റെ വികെ ശ്രീകണ്ഠനെ പിന്തളളി എല്‍ഡി എഫിന്‍റെ എംബി രാജേഷ് ജയിക്കുമെന്നാണ് സര്‍വ്വേ ഫലം. അതേ സമയം എന്‍ഡിഎ യുടെ നില പാലക്കാട് ഇത്തിരി ഉയര്‍ന്നിട്ടുണ്ട്.

വടക്കന്‍ കേരളത്തില്‍ യുഡിഎഫ് അനുകൂല കാറ്റാണ് വീശുന്നതെന്നാണ് സര്‍വ്വേ മുന്‍നിര്‍ത്തി കാണിക്കുന്നത്. മൊത്തം 6 സീറ്റില്‍ യുഡിഎഫ് ആധിപത്യം സ്ഥാപിക്കുമെന്ന് സര്‍വ്വേ കാണിക്കുന്നു. അതേ സമയം 3 സീറ്റ് എല്‍എഫ് നേടുമെന്നും സര്‍വ്വേ . കാസര്‍കോഡും പാലക്കാടുമാണ് എല്‍ഡിഎഫിന് സര്‍വ്വേ വിജയസാധ്യത ഉയര്‍ത്തുന്നത്.

മധ്യകേരളം ( 5 മണ്ഡലങ്ങള്‍ )

ആലത്തൂര്‍

എല്‍ഡിഎഫ് 41 ശതമാനം

യുഡി എഫ് 39 ശതമാനം

എന്‍ ഡി എ 17 ശതമാനം

ഏറെ വിവാദമുയര്‍ത്തിയ മണ്ഡലമായ ആലത്തൂരില്‍ എല്‍ഡിഎഫിന്‍റെ പികെ ബിജുവിനാണ് വിജയസാധ്യത പറയുന്നത്. രമ്യ ഹരിദാസ് കുറച്ച് അധികം ദൂരമല്ലാതെ കുറച്ച് പോയിന്‍റ് വ്യത്യാസത്തോടെ 39 ശതമാനത്തില്‍ താഴെയുണ്ട്. എന്‍ഡിഎയുടെ ടി വി ബാബുവിന് 17 ശതമാനമാണുമുളളത്.

തൃശൂര്‍

എല്‍ഡിഎഫ് 32 ശതമാനം

യുഡി എഫ് 36 ശതമാനം

എന്‍ ഡി എ 26 ശതമാനംതൃശൂര്‍ നടക്കാന്‍ പോകുന്നത് ത്രികോണ മല്‍സരമെന്നാണ് സര്‍വ്വേ കാണിക്കുന്നത്. മൂന്ന് സ്ഥാനാര്‍ഥികളും എകദേശം അടുത്തടുത്തുളള പോയിന്‍റുകളിലായാണ് നില്‍ക്കുന്നത്. പക്ഷേ യുഡിഎഫിന്‍റെ ടിഎന്‍ പ്രതാപന്‍ വിജയിക്കുമെന്നാണ് കാണിക്കുന്നത്. രണ്ടാം സ്ഥാനക്ക് എല്‍ഡിഎഫിന്‍റെ രാജാജി മത്യു തോമസും ഉണ്ട്. സ്റ്റാറായ സുരേഷ്ഗോപിയും 26 ശതമാനത്തോടെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.

ചാലക്കുടി

എല്‍ഡിഎഫ് 38 ശതമാനം

യുഡി എഫ് 36 ശതമാനം

എന്‍ ഡി എ 19 ശതമാനം

സിറ്റിംഗ് എംപിയായ ഇന്നസെന്‍റ് വീണ്ടും മണ്ഡലം പിടിക്കുമെന്നാണ് സര്‍വ്വേ പക്ഷേ യുഡിഎഫ് സ്ഥാനാര്‍ഥിയായ ബെന്നി ബെഹന്നാല്‍ വളരെ ചെറിയ തോതിലുളള പോയിന്‍റ് വ്യത്യാസത്തില്‍ താഴെയുണ്ട്. എല്‍ഡിഎഫും യുഡിഎഫുമായിട്ടാണ് മണ്ഡലത്തില്‍ മല്‍സരമെന്നാണ് കാണിക്കുന്നത്. എഎന്‍ രാധാകൃഷ്ണന്‍ 19 ശതമാനത്തോടെ യുണ്ട്.

എറണാകുളം

എല്‍ഡിഎഫ് 32 ശതമാനം

യുഡി എഫ് 43 ശതമാനം

എന്‍ ഡി എ 20 ശതമാനം

എറാണകുളത്ത ഹെെബി ഈഡന്‍ ജയിക്കുമെന്നാണ് സര്‍വ്വേ കാണിക്കുന്നത്. എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ഥി പി രാജീവ് 32 ശതമാനത്തോടെയും ബിജെപിയുടെ അല്‍ഫോന്‍സ് കണ്ണന്താനം 20 ശതമാനം ജനപിന്തുണയാണ് സര്‍വ്വേ കാണിക്കുന്നത്.

ഇടുക്കി

എല്‍ഡി എഫ് 38 ശതമാനം

യുഡി എഫ് 37 ശതമാനം

എന്‍ ഡി എ 14 ശതമാനം

ഇടുക്കിയില്‍ എല്‍ഡിഎഫിനാണ് വിജയ സാധ്യത. എല്‍ഡിഎഫിന്‍റെ ജോയ്സ് ജോര്‍ജ്ജ് മല്‍സര വിജയി ആകുമെന്നാണ് പറയുന്നത്. യുഡിഎഫിന്‍റെ ഡീന്‍ കുര്യാക്കോസ് രണ്ടാമതും എല്‍ ഡി എയുടെ ബിജു കൃഷ്ണന്‍ മൂന്നാമതും ഉണ്ട്.

മധ്യകേരളത്തില്‍ എല്‍ഡിഎഫാണ് ആധിപത്യം നിലനിര്‍ത്തിയിരിക്കുന്നത്.

തെക്കന്‍ കേരളം

കോട്ടയം

എല്‍ഡി എഫ് 31 ശതമാനം

യുഡി എഫ് 50 ശതമാനം

എന്‍ ഡി എ 14 ശതമാനം

വിജയസാധ്യത യുഡിഎഫിന്‍റെ തോമസ് ചാഴിക്കാടനാണ് സര്‍വ്വേ ഫലം വിജയം കാണിക്കുന്നത്. എല്‍ഡിഎഫിന്‍റെ വിഎന്‍ വാസവനും എന്‍ഡിഎയുടെ പിസി തോമസുമാണ് മറ്റ് സ്ഥാനാര്‍ഥികള്‍

ആലപ്പുഴ

എല്‍ഡി എഫ് 37 ശതമാനം

യുഡി എഫ് 45 ശതമാനം

എന്‍ ഡി എ 13 ശതമാനം

ആലപ്പുഴയില്‍ യുഡി എഫിന്‍റെ ഷാനിമോള്‍ ഉസ്മാനാണ് വിജയം കാണിക്കുന്നത്. എല്‍ഡിഎഫിന്‍റെ എഎം ആരീഫ്, എന്‍ഡിഎയുടെ സ്ഥാനാര്‍ഥി എന്‍ രാധാകൃഷ്ണനുമാണ്.

മാവേലിക്കര

എല്‍ഡി എഫ് 33 ശതമാനം

യുഡി എഫ് 46 ശതമാനം

എന്‍ ഡി എ 18 ശതമാനം

മവേലിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കൊടുക്കുന്നില്‍ സുരേഷ് വിജയിക്കുമെന്നാണ് സര്‍വ്വേ. അതേപോലെ എല്‍ഡിഎഫിന്‍റെ ചിററയം ഗോപാലനും എന്‍ഡിഎയുടെ തഴവ സഹദേവനുമാണ് മറ്റ് സ്ഥാനാര്‍ഥികള്‍.

പത്തനം തിട്ട

എല്‍ഡി എഫ് 20 ശതമാനം

യുഡി എഫ് 37 ശതമാനം

എന്‍ ഡി എ 36 ശതമാനം

പത്തനം തിട്ടയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കെസുരേന്ദ്രന് വിജയസാധ്യത വലുതായി ഉയര്‍ത്തി കാണിക്കുന്ന മണ്ഡലമാണ് പത്തനം തിട്ട . ശബരിമല വിഷയം വളരെ ചര്‍ച്ച ചെയ്യപ്പെടും. സര്‍വ്വേയില്‍ എന്‍ഡിഎയുടെ കെ സുരേന്ദ്രനും യുഡിഎഫിന്‍റെ ആന്‍റോ ആന്‍റണിയും തൊട്ട് തൊട്ടില്ല എന്ന നിലയിലാണ്. അതേസമയം എല്‍ഡിഎഫിന്‍റെ വീണാ ജോര്‍ജ്ജാണ് മൂന്നാമത്.

കൊല്ലം
എല്‍ഡി എഫ് 32 ശതമാനം

യുഡി എഫ് 44 ശതമാനം

എന്‍ ഡി എ 16 ശതമാനം

കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്‍ വിജയിക്കുമെന്നാണ് ഫലം. അതേസമയം രണ്ടാമത് എല്‍ഡി എഫിന്‍റെ കെഎന്‍ ബാലഗോപാല്‍ രണ്ടാമതും എന്‍ഡിഎ യുടെ പെവി സാബുവുമാണ് ഉളളത്.

ആറ്റിങ്ങല്‍

എല്‍ഡി എഫ് 36 ശതമാനം

യുഡി എഫ് 35 ശതമാനം

എന്‍ ഡി എ 17 ശതമാനം

ആറ്റിങ്ങലില്‍ എല്‍ഡി എഫിന്‍റെ എസമ്പത്തിനാണ് വിജയം പറയുന്നത‍്. യുഡി എഫിന്‍റെ അടൂര്‍ പ്രകാശും എന്‍ ഡി എ യുടെ ശോഭാ സുരേന്ദ്രനും പിറകിലുണ്ട് .

തിരുവനന്തപുരം

എല്‍ഡി എഫ് 25 ശതമാനം

യുഡി എഫ് 34 ശതമാനം

എന്‍ ഡി എ 40 ശതമാനം

മറ്റെല്ലാ മണ്ഡലങ്ങളില്‍ നിന്ന് വ്യത്യസ്തമായി എന്‍ഡിഎ വിജയക്കൊടി പാറിച്ചിരിക്കുകയാണ് തിരുവനന്തപുരത്ത്. കുമ്മനം രാജശേഖരനാണ് തിരുവനന്ത പുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി. യുഡിഎഫ് സ്ഥാനാര്‍ഥിയായി ഡോ. ശശി തരൂരും എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ഥിയായി സി ദിവാകരനുമാണ് മല്‍സരിക്കുന്നത്.

വടക്കന്‍ കേരളത്തില്‍ യുഡിഎഫിനും മധ്യകേരളത്തില്‍ എല്‍ഡിഎഫിനും തെക്കന്‍ കേരളത്തില്‍ യുഡിഎഫിനുമാണ് ആധിപത്യം സര്‍വ്വേ പ്രവചിക്കുന്നത്.

ആകെക്കൂടെ യുഡിഎഫ് ഭരണം കേരളത്തില്‍ വരുമെന്നാണ് സര്‍വ്വേ ഫലം വെളിപ്പെടുത്തുന്നത് .

ശബിമല ഇത്തവണ 17 ശതമാനമായാണ് സ്വാധീനിച്ചത്. കഴിഞ്ഞ തവണത്തെ സര്‍വ്വേയില്‍ ശബരിമല സ്വാധീനം 64 ശതമാനത്തോളമായിരുന്നു. ശബരിമല വിഷയം എന്‍ഡിഎക്ക് ഗുണകരമാകുമെന്നാണ് രണ്ടാമത്തെ സര്‍വ്വേ ഫലങ്ങള്‍ മുന്നോട്ട് വെക്കുന്നത്. ഈ വിഷയത്തില്‍തൊട്ടുപിന്നില്‍ ഗുണകരമായി യുഡിഎഫും ഉണ്ട്. ഏറ്റവും പിന്നിലാണ് എല്‍ഡിഎഫ് ശബരിമല വിഷയത്തില്‍ നില്‍ക്കുന്നത്.ശബരിമല എന്‍ഡിഎ ക്ക് അനുകൂലമാകുമെന്ന് 46 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത് . അതേ സമയം ശബിമല വിഷയം വോട്ടാകുമെന്ന് 34 ശതമാനം പേരും അഭിപ്രായപ്പെട്ടു.

രണ്ടാംഘട്ട സര്‍വ്വേയില്‍ തൊഴിലില്ലായ്മാണ് പ്രധാന ഘടകമെന്ന് 51 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ബാലാകോട്ട് ആക്രമണം പ്രചാരണ വിഷയമാക്കരുതെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. വളരെ ക്കുറച്ച് പേര്‍ മാത്രമാണ് ബാലാകോട്ട് പ്രചാരണവിഷയമാക്കാമെന്ന് അഭിപ്രായപ്പെട്ടത്. എല്‍എസിന്‍റെ നിലപാട് വളരെ വലിയ തോതില്‍ സ്വാധീനിക്കുമെന്ന് 15 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. രാഹുല്‍ വയനാട്ടില്‍ വരുന്നത് കൊണ്ട് ജനങ്ങളില്‍ രാഹുല്‍ ഇഫക്ട് ഉണ്ടാകില്ലെന്നാണ് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button