Election News

ബിജെപി വോട്ട് പിടിക്കുന്നത് അയ്യപ്പനെ സ്ഥാനാര്‍ത്ഥിയാക്കി: പരാമര്‍ശവുമായി ജി സുധാകരന്‍

കോണ്‍ഗ്രസും ബിജെപിയും പാര്‍ലമെന്റില്‍ അങ്ങോട്ടും ഇങ്ങോട്ടും ചോര്‍ ഹേ വിളിച്ച് കളിക്കുകയാണെന്നും സുധാകരന്‍

ആലപ്പുഴ: ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് പൊതുമാരമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് പിടിക്കുന്നത് അയ്യപ്പന്‍ സ്ഥാനാര്‍ത്ഥിയാണെന്ന തരത്തിലാണെന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

അയ്യപ്പന്‍ സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് ബിജെപി വോട്ടുപിടിക്കുന്നത്. ദൈവം ഇവിടെ സ്ഥാനാര്‍ത്ഥിയല്ല. ഈ രീതിയിലുള്ള പ്രചാരണം ഭരണഘടനാ ലംഘനമാണ്. അയ്യപ്പനെ രാഷ്ട്രീയവല്‍ക്കരിച്ചാല്‍ ബിജെപിക്ക് അത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്നും സുധാകരന്‍ ആലപ്പുഴയിലെ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഭരണപരാജയത്തിന്റെ സൃഷ്ടിയാണ് നരേന്ദ്ര മോദി. കമ്മ്യൂണിസ്റ്റുകാരെ പിണക്കിയും വേദനിപ്പിച്ചും ഒരിക്കലും രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയാവാന്‍ കഴിയില്ലെന്നും, കോണ്‍ഗ്രസും ബിജെപിയും പാര്‍ലമെന്റില്‍ അങ്ങോട്ടും ഇങ്ങോട്ടും ചോര്‍ ഹേ വിളിച്ച് കളിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ രാഹുലിനെ വഴി തെറ്റിക്കുകയാണ്. ഇവിടുത്തെ കോണ്‍ഗ്രസുകാരെ കൊണ്ട് മാത്രം രാഹുല്‍ പ്രധാനമന്ത്രിയാവാതിരിക്കും. രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നതോടെ ചീത്തയായെന്നും ഇമേജ് പോയെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം ഇന്ത്യ ഭരിക്കാന്‍ വേണ്ടി സിപിഎം ഒരിക്കലും വോട്ട് തേടിയിട്ടില്ല.

രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായ് നരേന്ദ്രമോദിയെ പേടിയായത് കൊണ്ടാണ്.മോദിക്കെതിരെ ആരോപണം ഉന്നയിക്കുമ്പോഴും രാഹുല്‍ സ്വയം വിമര്‍ശനം നടത്തുന്നില്ലെനന്നും, മോദി മാത്രമല്ല കോണ്‍ഗ്രസും അഴിമതിയാണെന്നും സുധാകരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button