കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുക്കുന്നതിനായി എത്തുന്നതിനുളള രാഹുലിന്‍റെ ഹെലികോപ്ടര്‍ ഇറക്കാന്‍ മമത വിസമ്മതിച്ചു. ലികോപ്റ്റർ പൊലീസ് ഗ്രൗണ്ടിൽ ഇറക്കുന്നതിനായാണ് പാർട്ടി നേതൃത്വം പൊലീസിന്റെ അനുമതി തേടിയത്.എന്നാൽ പൊലീസ് അനുമതി നല്‍കിയില്ല. ഇതോടെ നാളെ നടത്താനിരുന്ന റാലി രാഹുല്‍ ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. ബദൽ മാർഗ്ഗങ്ങൾ തേടാതെ മമതയുടെ ഭീഷണിയ്ക്ക് മുന്നിൽ രാഹുൽ മുട്ടുമടക്കിയത് നാണക്കേടായെന്നാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം.
ആദ്യ തവണയല്ല രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെ പശ്ചിമ ബംഗളില്‍ കാലുകുത്തുന്നതിന് മമത വിലക്കുന്നത്. ബിജെപി ദേശിയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ ഹെലികോപ്റ്റർ ഇറക്കുന്നത് മമത സർക്കാർ തടഞ്ഞത് വലിയ രാഷ്ട്രീയവിവാദം ആയിരുന്നു.പിന്നീട് കോടതി അനുമതിയോടെ ബംഗാളിൽ അമിത് ഷാ വൻ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തിരുന്നു.
മാത്രമല്ല ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റർ ലാൻഡിംഗിനും മമത തടസ്സം നിന്നു. ബിജെപി റാലിയിൽ യോഗിയെ പങ്കെടുപ്പിക്കാതിരിക്കുന്നതിനായിരുന്നു മമതയുടെ ശ്രമം. എന്നാല്‍ തടസ്സങ്ങൾ മറികടന്ന് ജാർഖണ്ഡിൽ നിന്ന് റോഡ് മാർഗം പുരുലിയയിലെ നബകുഞ്ചയിൽ എത്തി യോഗി റാലിയില്‍ പങ്കെടുക്കുകയും ചെയ്തു.
Post Your Comments