തൃശൂര്‍: ശബരിമല വിഷയത്തില്‍ വിശ്വാസവും ആചാരവും സംരക്ഷിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോഴിക്കോട് പ്രസംഗം വെറും നാടകമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി. കേസില്‍ വിധി വന്നിട്ടും ഓര്‍ഡിനന്‍സ് ഇറക്കി മറികടക്കാനും ബിജെപി സര്‍ക്കാര്‍ തയാറായില്ല. പകരം കേരളത്തെ കലാപഭൂമിയാക്കുകയാണ് ചെയ്തത്. അന്ന് ഉറക്കം നടിച്ചവരാണ് ഇന്ന് വാഗ്ദാനങ്ങള്‍ നിരത്തുന്നത്. മോദിയുടേയും ബിജെപിയുടേയും ഈ നാടകം കേരളത്തില്‍ ഓടില്ല. ഈ പരിപ്പ് ഇവിടെ വേവില്ല.
മോദിയുടെ കോഴിക്കോട് പ്രസംഗം ജനങ്ങളുടെ ബുദ്ധിശക്തിയെ കളിയാക്കുന്നതാണെന്നും ആന്റണി പറഞ്ഞു. സുപ്രീം കോടതിയില്‍ കേസ് പരിഗണിച്ചപ്പോള്‍ ഒന്നും പറയാതിരുന്ന ബിജെപി സര്‍ക്കാരാണ് ഇനി അധികാരത്തില്‍ വന്നാല്‍ വിശ്വാസവും ആചാരവും സംരക്ഷിക്കുമെന്നു പറയുന്നത്. ശബരിമലയില്‍ യുവതീ പ്രവേശനത്തിനായി കേസ് കൊടുത്തത് ബിജെപിയുടെ വനിതാ നേതാക്കളാണെന്നും ആന്റണി പറഞ്ഞു. കൂടാതെ ഇന്ത്യന്‍ സൈന്യത്തെ രാഷ്ട്രീയ മുതലെടുപ്പിനു വലിച്ചിഴക്കാനാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നതൈന്നും ആന്റണി കുറ്റപ്പെടുത്തി.
Post Your Comments