ശബരിമലയുടെ പേരില്‍ വോട്ട് ചോദിച്ചതിന് എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി നല്‍കിയ വിശദീകരണത്തില്‍ ഭരണാധികാരി കൂടിയായ തൃശൂര്‍ ജില്ലാ കലക്ടര്‍ തീരുമാനമെടുക്കുമെന്ന് മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ അറിയിച്ചു.. തുടര്‍നടപടികള്‍ ആവശ്യമെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ വിവരം അറിയിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.
ശബരിമല വിഷയം പ്രചാരണമാക്കി സംസാരിച്ചതിനാണ് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരോഷ് ഗോപിയ്ക്ക് കളക്ടര്‍ അനുപമ കാരണം കാണിച്ചുള്ള നോട്ടീസ്. നല്‍കിയത്. 48 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കാനാണ് വരണാധികാരിയായ തൃശൂര്‍ ജില്ല കലക്ടര്‍ സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മാതൃക പെരുമാറ്റ ചട്ട ലംഘനമാണ് പ്രസംഗമെന്ന് വരണാധികാരിയുടെ നോട്ടീസില്‍ പറയുന്നു. ജാതിയുടെയും മതത്തിന്റെയും പേരില്‍ വോട്ടു ചോദിക്കുന്നത് പെരുമാറ്റ ചട്ട ലംഘനമാണ്. അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിക്കരുതെന്ന് നേരത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കിയതാണ്. ഇതിന് വിരുദ്ധമാണ് സുരേഷ് ഗോപിയുടെ പ്രസംഗമെന്ന് വരണാധികാരിയായ ജില്ല കലക്ടര്‍ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments