തിരുവനന്തപുരം: സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. സംസ്ഥാന സര്‍ക്കാര്‍ ബിജെപി പ്രവര്‍ത്തകരെ വേട്ടയാടുകയാണെന്ന് ശ്രീധരന് പിള്ള പറഞ്ഞു. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാരോപിച്ച് തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്കെതിരേയുണ്ടായ നീക്കം ഒരിക്കലും ന്യായീകരിക്കാവുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ആരോപണൾ തന്നെയാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറും ഉന്നയിക്കുന്നതെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേര്‍ത്തു.
Post Your Comments